സൗന്ദര്യം കൂടിപ്പോയതോ മമ്മൂട്ടി ചെയ്ത തെറ്റ്? പുരസ്‌കാര മാനദണ്ഡം സൗന്ദര്യമാണെങ്കില്‍ ആ പുരസ്‌ക്കാരം മമ്മൂട്ടിക്ക് വേണ്ടന്ന് തിരക്കഥാകൃത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ മാനദണ്ഡം സൗന്ദര്യമാണെങ്കില്‍ ആ പുരസ്‌ക്കാരം മമ്മൂട്ടിക്ക് വേണ്ടന്ന് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചയിതാവ് ഉണ്ണി ആര്‍. തടവുപുള്ളിയായ മമ്മൂട്ടിയുടെ സൗന്ദര്യമാണ് അവാര്‍ഡ് നല്‍കുന്നതിന് തടസമായതെന്ന ജൂറി അംഗങ്ങളുടെ നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി ആര്‍. കേരളത്തിലെ ജയിലുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മുന്നറിയിപ്പിലെ രാഘവന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ജയില്‍പുള്ളികള്‍ക്ക് സൗന്ദര്യമുണ്ടാകില്ലെന്ന വാദത്തെ ഗോവിന്ദ ചാമിയെ ഉദാഹരണമാക്കി ഉണ്ണി ആര്‍ മറുപടി നല്‍കി.
ജയിലില്‍ പോയപ്പോഴുള്ള രൂപമായിരുന്നില്ല ഗോവിന്ദ ചാമിക്ക് കോടതിയില്‍ ഹാജരാക്കാന്‍ എത്തുമ്പോഴുണ്ടായിരുന്നത്. മുന്നറിയിപ്പിലെ മമ്മൂട്ടി കഥാപാത്രം രാഘവന്‍ ജോലി ചെയ്യുന്നത് ജയിനുള്ളില്‍ തന്നെയാണ്. വെയില് കൊള്ളാതെ ജയിലിനുള്ളില്‍ ഭക്ഷണം കഴിച്ച് ജീവിക്കുന്ന വ്യക്തിയാണ് രാഘവനെന്നും ഉണ്ണി ആര്‍ കൂട്ടിച്ചേര്‍ത്തു. ജയില്‍വാസം അനുഭവിക്കുന്ന കഥാപാത്രങ്ങള്‍ വിരൂപരായിരിക്കണമെന്ന് ജൂറി നിര്‍ദ്ദേശിക്കരുതെന്ന് പരിഹസിക്കാനും ഉണ്ണി ആര്‍ മറന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha