വെയില്‍ കൊണ്ട് കറുത്തു... നാല്‍പത് ദിവസം അന്‍പത്തിയഞ്ച് ഡിഗ്രി വരെ ചൂടില്‍ വെയിലത്ത് കരുവാളിച്ചു പോയി

ഷൂട്ടിംഗിനിടെ കറുത്ത് കരുവാളിച്ചെന്ന് പ്രശസ്ത താരം മിയ. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മിയ കറുത്തത്. പൃഥ്വിരാജും മിയയുമാണ് നായികാ നായകന്മാര്‍. കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ലക്ഷദ്വീപിലാണ് അനാര്‍ക്കലിയുടെ ചിത്രീകരണം നടന്നത്. കടുത്ത ചൂടാണ് ഇവിടെ. നാല്‍പത് ദിവസം ഷൂട്ട് ചെയ്തപ്പോള്‍ അന്‍പത്തിയഞ്ച് ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിട്ടുണ്ട്. ഷെഡ്യൂള്‍ അവസാനിച്ചപ്പോഴേയ്ക്കും എല്ലാവരും വെയിലേറ്റ് കരുവാളിച്ചു പോയതായി മിയ പറഞ്ഞു.
കടത്ത് ബോട്ടിലേറി ദ്വീപുകള്‍ക്കിടയിലൂടെയുള്ള യാത്രകള്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മിയ പറഞ്ഞു. കടലിലെ കാലാവസ്ഥ മോശമായ സമയത്ത് ബോട്ടുകള്‍ അപകടകരമായി ആടിയുലയുമ്പോഴും ഷൂട്ട് നടത്തേണ്ടതായുണ്ടായിരുന്നു. പലപ്പോഴും പേടികാരണം തങ്ങള്‍ അഭിനയിക്കാന്‍ മറന്നുപോയി. എന്നാല്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ ലക്ഷദ്വീപിന്റെ അകക്കാഴ്ചകള്‍ കാണാനാകും.
ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കവരത്തി ദ്വീപില്‍ ഒരു മലയാളം സിനിമ ചിത്രീകരിക്കുന്നത്. ഇതിന് മുമ്പ്് രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രമാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. താമസിക്കാന്‍ നല്ല സൗകര്യങ്ങളോ ഹോട്ടലുകളോ ഒന്നും ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വീടുകളിലായാണ് അഭിനേതാക്കള്‍ താമസിച്ചത്. തീക്ഷ്ണമായ ചൂടിനെ തുടര്‍ന്ന് എല്ലാ കടകളും രാവിലെ 11.30ന് അടയ്ക്കും. പിന്നീട് വൈകിട്ട് അഞ്ച് മണിക്കേ വീണ്ടും തുറക്കാറുള്ളൂ. മണ്‍സൂണ്‍ സമയത്താണ് പവിഴപ്പുറ്റുകളുടെ നിറം മാറുന്നതെന്നും അതിനാലാണ് ഇപ്പോള്‍ തന്നെ ചിത്രം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തൊരു മലയാളം സിനിമയുടെ ചിത്രീകരണം നടക്കുന്നത് ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ അത്ഭുതകരമായ കാഴ്ചയായിരുന്നു. ചിത്രത്തിലേക്ക് ഒരു മാപ്പിള പ്പാട്ടിന്റെ ചിത്രീകരണം നടത്തേണ്ടതായുണ്ടായിരുന്നു. അതിന് വേണ്ടി ജനക്കൂട്ടത്തിന്റെ ചില രംഗങ്ങള്‍ ആവശ്യമായിരുന്നു. പ്രദേശവാസികളാണ് ആ വേഷം അവതരിപ്പിച്ചത്. പലപ്പോഴും വെളുപ്പിനെ രണ്ട് മണിക്കാണ് ഷൂട്ടിംഗ് നടന്നത്. കണ്ടിന്യുവിറ്റി നഷ്ടപ്പെടാതിരിക്കാന്‍ ഒരേ കോസ്റ്റ്യൂം ധരിച്ച് പ്രദേശവാസികള്‍ ദിവസങ്ങളോളം ക്ഷമയോടെ കാത്തിരുന്നു .
ലക്ഷ്വദ്വീപിലെ കവരത്തിയില്‍ ജോലി ചെയ്യുന്ന ഷെറിന്‍ മാത്യു എന്ന ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ മിയ അവതരിപ്പിക്കുന്നത്. കവരത്തിയില്‍ ആഴക്കടല്‍ മുങ്ങല്‍ പരിശീലകനായി ജോലി നോക്കുന്ന ശന്തനു എന്ന കഥാപാത്രമായാണ് പൃഥ്വി രംഗത്തെത്തുക. പ്രിയാല്‍ ഗോറാണ് മറ്റെരു നായിക. ലക്‌നൗവിലെ നവാബി കുടുംബത്തിലുള്ള നാദിറ ഇമാം എന്ന പെണ്‍കുട്ടിയുടെ വേഷമാണ് പ്രിയാല്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നേവിയിലെ ഒരു റിയര്‍ അഡ്മിറലിന്റെ മകള്‍ കൂടിയാണ് നാദിറ. ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് നാദിറയുടെ പിതാവായ ജാഫര്‍ ഇമാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കബീറും പ്രിയാലും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിക്കുന്നത്. കുറച്ച് മലയാളം വാക്കുകളും ഇവര്‍ സംസാരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha