കുഞ്ഞനുജത്തി നസ്രിയ...ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെ; നിവിന്‍...താങ്കള്‍ മികച്ച നടന്‍ തന്നെ

അവസാനം സാക്ഷാല്‍ മഞ്ജു വാര്യര്‍ നസ്രിയയെ അഭിനന്ദിച്ചു. കുഞ്ഞനുജത്തി നസ്രിയ...ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെയെന്നാണ് മഞ്ജുവിന്റെ കമന്റ്. നിവിന്‍ പോളിയേയും പേരെടുത്ത് മഞ്ജു അഭിനന്ദിക്കുന്നുണ്ട്. ഇത്തവണത്തെ മികച്ച നടി മഞ്ജു വാര്യര്‍ ആയിരിക്കുമെന്ന് അവാര്‍ഡ് പ്രഖ്യാപിക്കും വരെ അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ അവസാന നിമിഷമാണ് മഞ്ജു വാര്യര്‍ പോയി നസ്രിയ വന്നത്. ഇക്കാര്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. നസ്രിയ എന്ത് അഭിനയിച്ചു എന്നും മഞ്ജുവാണ് നന്നായി അഭിനയിച്ചെന്നും പറഞ്ഞ് അനേകം പേര്‍ രംഗത്തെത്തിയിരുന്നു. ഈ ഒരു ചര്‍ച്ച നടക്കവേ എല്ലാവരേയും അമ്പരിപ്പിച്ചാണ് നസ്രിയയെ അഭിനന്ദിച്ച് മഞ്ജു രംഗത്തെത്തിയത്
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പുരസ്‌കാരങ്ങള്‍ അംഗീകാരത്തിനൊപ്പം വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലുകള്‍ കൂടിയാണ്. നിവിന്‍...താങ്കളുടെ സിനിമകള്‍ കാണുമ്പോഴൊക്കെ മികച്ച നടന്‍ എന്ന ബഹുമതി അധികം അകലെയല്ലെന്ന് തോന്നിയിരുന്നു. സുദേവ് നായര്‍ അഭിനയിച്ച ചിത്രം കണ്ടിട്ടില്ല. എങ്കിലും ഒരുപാട് നല്ലവാക്കുകള്‍ കേട്ടു,അതിലെ അഭിനയത്തെക്കുറിച്ച്.
കുഞ്ഞനുജത്തി നസ്രിയ...ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെ. പ്രേക്ഷകരെപ്പോലെ ഞാനും അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു ഓംശാന്തി ഓശാനയിലെയും ബാംഗ്ലൂര്‍ ഡേയ്‌സിലെയും നസ്രിയയെ.
ഉയരങ്ങളിലെത്താന്‍ ഒരുസിനിമയ്ക്ക് പണത്തിന്റെ പൊക്കം വേണ്ടെന്ന് തെളിയിച്ച സനല്‍കുമാര്‍ ശശിധരന്‍, മികച്ച ചിത്രം ഒറ്റാലിന്റെ സംവിധായകന്‍ ജയരാജേട്ടന്‍,ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ എന്നെ \'ഞെട്ടിച്ചുകളഞ്ഞ\'സേതുലക്ഷ്മിചേച്ചി,അനൂപ് മേനോന്‍,അഞ്ജലി,രഞ്ജിയേട്ടന്‍,സിദ്ധാര്‍ഥ് ശിവ,പ്രിയപ്പെട്ട ദാസേട്ടന്‍,ശ്രേയ,അങ്ങനെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
പേരുപറയാത്തവരെ മറന്നതല്ല. ഓരോരുത്തരെയും മനസ്സിലോര്‍ത്തുകൊണ്ടുതന്നെയാണ് ഇത് കുറിക്കുന്നത്. സിനിമകളുടെ എല്ലാ ധാരകളും അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം കൂടിയുണ്ട് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍. നമ്മുടെ സിനിമയുടെ അഭിമാനങ്ങളായി മാറിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഷേക്ക് ഹാന്‍ഡ്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha