ഞാന്‍ തലതെറിച്ചവള്‍... എനിക്ക് ആണ്‍കുട്ടികളുടെ സ്വഭാവമാണ്; എല്ലാ തല്ലുകൊള്ളിത്തരവും എന്റെ കൈയിലുണ്ടായിരുന്നു

താന്‍ തലതെറിച്ച കുട്ടിയായിരുന്നെന്ന് പ്രശസ്ത താരം നമിതാ പ്രമോദ്.ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്.
സീരിയലില്‍ നിന്നും സിനിമയിലെത്തി മിന്നുന്ന വിജയം കാഴ്ചവച്ച താരമാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. നിവിന്‍ ചിത്രമായ പുതിയതീരങ്ങളിലൂടെ നായികയായി സ്ഥാനക്കയറ്റം ലഭിച്ചു. നമിതയെ കാണുമ്പോള്‍ പെട്ടെന്ന് നമുക്ക് ഓര്‍മ്മവരിക മുന്‍കാല നായിക സുമതലതയെയാണ്.
സൗണ്ട് തോമ, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നിങ്ങനെ തുടങ്ങി അമര്‍ അക്ബര്‍ അന്തോണി വരെയുള്ള ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി തിളങ്ങി നില്‍ക്കുകയാണ് ഈ പതിനെട്ടുകാരി.
ചെറുതിലേ ഭയങ്കര തലതെറിച്ച കുട്ടിയായിരുന്നു ഞാന്‍. അനിയത്തി എന്നേക്കാള്‍ മെച്ച്വര്‍ ആണെന്ന് എല്ലാവരും പറയുന്നു. എനിക്ക് ആണ്‍കുട്ടികളുടെ സ്വഭാവമാണെന്നാണ് അമ്മയുടെ കണ്ടെത്തല്‍. ഒരു അടുക്കും ചിട്ടയും ഇല്ല പോലും. അതേസമയം പാറുവിന്റെ മുറി അടുക്കിപ്പെറുക്കി എപ്പോഴും ക്ലീന്‍ ആയിരിക്കും.
ചെറുപ്പത്തില്‍ എന്തൊക്കെ വികൃതികള്‍ ചെയ്യാമോ അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ വയ്ക്കുന്ന മണിപ്ലാന്റിന്റെ ജാറൊക്കെ എറിഞ്ഞ് പൊട്ടിക്കും. ഒരുപാട് പൊക്കമുള്ള മതിലിന്റെ മുകളിലൂടെ നടന്ന് തെന്നി വീണ് കൈയൊടിച്ചിട്ടുമുണ്ട്.
ട്യൂഷന്‍ പഠിക്കുന്ന സമയത്ത് എന്തെങ്കിലും കുസൃതി ഒപ്പിച്ച് ഫ്രണ്ട്‌സിനെയൊക്കെ ചിരിപ്പിക്കും... നന്നായി പഠിക്കുന്ന കുട്ടികളെ എപ്പോഴും ശല്യപ്പെടുത്തും. അങ്ങനെ മൊത്തം ഒരു വികൃതികുട്ടിയായിരുന്നു. എല്ലാ തല്ലുകൊള്ളിത്തരവും എന്റെ കൈയിലുണ്ടായിരുന്നു.
പൊട്ടിക്കരയുക അങ്ങനെ ഒരു സംഭവമേ എനിക്കില്ല. പൊട്ടിക്കരയുക എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് ആകെ നാണക്കേടു തോന്നുന്ന കാര്യമാണ്. എപ്പോഴും ചിരിച്ചു നടക്കാനാണ് ഇഷ്ടം. സങ്കടം തോന്നിയാലും പുറത്ത് കാണിക്കില്ല.
എറണാകുളം സെന്റ്‌തെരാസസില്‍ ബി.എ. സോഷ്യോളജിക്ക് ചേര്‍ന്നെങ്കിലും തുടര്‍ച്ചയായി ക്ലാസില്‍ പോകാന്‍ പറ്റാത്തതുമൂലം അവിടുന്നു പോരേണ്ടിവന്നു. ഇപ്പോള്‍ കറസ്‌പോണ്ടന്റ്‌സായി ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കുന്നു. സിനിമയില്‍ വന്നത് പഠനത്തെ ബാധിച്ചു എന്നൊന്നും തോന്നിയിട്ടില്ല.
ഇപ്പോള്‍ വിദൂരപഠനത്തിന് ധാരാളം അവസരങ്ങളുള്ളതു കൊണ്ട് പഠനവും ഞാന്‍ കൂടെ കൊണ്ടുപോകും. എങ്ങനെ പഠിച്ചാലും അതിന്റെ മൂല്യം ഒരു പോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഞാന്‍ അധികം ആഹാരം കഴിക്കാറില്ല. അത് സിനിമയില്‍ വന്നപ്പോഴുണ്ടായ മാറ്റമല്ല. നേരത്തെ മുതല്‍ കുറഞ്ഞ അളവിലേ കഴിക്കാറുള്ളൂ. മധുരപലഹാരങ്ങള്‍ പണ്ടേ ഇഷ്ടമല്ല. ഡയറ്റിംഗ് എന്നൊന്നും പറയാനാവില്ല. ഇഷ്ടമുള്ള ആഹാരങ്ങളും കുറച്ചേ കഴിക്കൂ. വലിച്ചുവാരി തിന്നുന്ന സ്വഭാവം ഇല്ല.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണല്ലോ...എവിടേക്കുള്ള യാത്രയാണ് കൂടുതല്‍ പ്രിയം?
വെക്കേഷന്‍ സമയത്താണ് കൂടുതലും യാത്ര ചെയ്യാറുള്ളത്. അച്ഛന്‍, അമ്മ, അനിയത്തി പിന്നെ ഫാമിലി ഫ്രണ്ട്‌സുമുണ്ടാകും. ഏറ്റവും അവസാനം കണ്ട സ്ഥലമായിരുന്നു തായ്‌ലാന്റ്. അവിടെ ബാങ്കോക്കില്‍ പാരാൈഗ്ലഡിങ് പോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്.
സ്‌കൂളില്‍ പഠിച്ചവരും സിനിമയിലുമായി ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനും തെറ്റും ശരിയുമൊക്കെ പറയാനുമായി കുറേ കൂട്ടുകാര്‍. അങ്ങനെയുള്ളവരെയാണ് എനിക്കിഷ്ടം. നല്ലത് കണ്ടാല്‍ നല്ലതാണെന്നും തെറ്റ് കണ്ടാല്‍ തെറ്റാണെന്നും പറഞ്ഞുതരുന്നവരാണ് യഥാര്‍ത്ഥ ഫ്രണ്ട്‌സ്.
വീട്ടിലെ എന്റെ സുഹൃത്ത് പാറുവാണ്. അനിയത്തി അക്കിതയെ പാറു എന്ന് ഞാന്‍ വിളിക്കും. ഞങ്ങള്‍ തമ്മില്‍ അഞ്ചുവയസ്സിന് വ്യത്യാസമുണ്ടെങ്കിലും ചില നേരങ്ങളില്‍ എന്റെ ചേച്ചിയായാണ് അവള്‍ പെരുമാറുന്നത്.
ഞാന്‍ എവിടെപ്പോയാലും കൂടെ വരുന്നത് അച്ഛനാണ്. ചെറുപ്പം മുതലേ എനിക്ക് അച്ഛനോടാണ് കൂടുതല്‍ അടുപ്പം. ലൊക്കേഷനിലും മറ്റു പരിപാടികള്‍ക്കും അച്ഛനാണ് ഒപ്പം വരാറുള്ളത്. അത്രത്തോളം ഞാന്‍ ഡിപ്പന്റന്‍ഡ് ആയിപ്പോയി. പക്ഷേ പാറുവിന് അമ്മയോടാണ് അടുപ്പം.
ഞങ്ങള്‍ പുറത്തുപോയാല്‍ പാറുവും അമ്മയും മാത്രമാകും. അതുകൊണ്ടാവാം അവള്‍ക്ക് എന്നേക്കാള്‍ കുറേക്കൂടി വീട്ടുകാര്യങ്ങള്‍ അറിയാം.
എന്നെ ഏറ്റവും നന്നായി വിമര്‍ശിക്കുന്നത് അമ്മയാണ്. ഡ്രസിന്റെ കാര്യത്തിലും അഭിനയത്തിലും അങ്ങനെ എല്ലായിടത്തും ചെല്ലും അമ്മയുടെ കണ്ണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha