നടന്‍ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു.... ഞാനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ഐസൊലേഷനില്‍ പ്രവേശിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കാനും അഭ്യര്‍ത്ഥിക്കുന്നു

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു.
ജയറാം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ : 'ഹായ്, കൊവിഡ് പോസിറ്റീവായി. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ഐസൊലേഷനില്‍ പ്രവേശിക്കാനും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കാനും അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. എല്ലാവരേയും എത്രയും വേഗം നേരില്‍ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
നേരത്തെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിനും കൊവിഡ് ആണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha