Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചിലയിടങ്ങളിൽ ഈ നിറം ഏറെ കാലത്തോളം മായാതെ കിടന്നു, ആ സമയത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു..., മീശമാധവനിലെ ആ കൃഷ്ണ വേഷത്തെ ഇന്നും ഓർത്തെടുത്ത് മലയാളികളുടെ പ്രിയ താരം ഹരിശ്രി അശോകൻ

15 APRIL 2022 04:08 PM IST
മലയാളി വാര്‍ത്ത

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മീശമാധവൻ. ഇതിലെ ഒരോ കഥാപാത്രങ്ങളും മലയാള സിനിമ ഇഷ്ടപ്പെടുന്നവർക്ക് കണാപാഠമാണ്. മീശമാധവനായി ദിലീപും, ഭഗീരഥൻ പിള്ളയായി ജഗതി ശ്രീകുമാറും, രുക്മിണിയായി കാവ്യ മാധവനും, പിന്നെ പ്രത്യേകിച്ച് നമ്മൾ വിഷു ആകുമ്പോൾ ഓർക്കുന്ന ഒരു കഥാപാത്രമാണ് ഹരിശ്രീ അശോകൻ തകർത്തഭിനയിച്ച സുഗുണൻ.

ഇന്നും വിഷുവായാൽ കൃഷ്ണ വേഷത്തിൽ സിനിമയിൽ എല്ലാവരേയും കയ്യിലെടുക്കന്ന ഹരിശ്രീ അശോകനെ ഓർമ്മിക്കാത്തവരായി ആരും തന്നെ കാണില്ല. കറുത്ത ശരീരവും, താടിയുമായി ഓടക്കുഴൽ വായിച്ച് നിൽക്കുന്ന ഹരിശ്രി അശോകൻ അത് ഒരു ഒന്നൊന്നരക്കാഴ്ച്ചയാണ്. മീശമാധവനിലെ കൃഷ്ണവേഷം ഫേയ്‌സ്ബുക്കിലേയും വാട്‌സ്അപ്പിലും എല്ലാവരുടേയും ഫോണുകളിൽ സ്റ്റാറ്റസുകളായി മാറും.

അതിന് ഒരു മാറ്റവും സിനിമ ഇറങ്ങിയ ശേഷം ഇന്നോളമുണ്ടായിട്ടില്ല. മീശമാധവൻ ഇറങ്ങി 20 വർഷം പിന്നിടുമ്പോഴും ഹരിശ്രീ അശോകന്റെ ആ കൃഷ്ണ രൂപം ഇന്നും മലയാളികളെ അവേശം കൊള്ളിക്കും.ആ കൃഷ്ണ രൂപത്തെ ഇന്നും മലയാളികളുടെ പ്രിയ താരം ഓർത്തെടുക്കുകയാണ്.

സിനിമ പ്രേഷക മനസിലേക്ക് ആഴ്ന്നിറങ്ങിയതാണ് ഇപ്പോഴും ലഭിക്കുന്ന അംഗീകാരത്തിന് പിന്നിലെന്നും ഹരിശ്രി അശോകൻ വ്യക്തമാക്കി.നീലനിറം ദേഹത്താകെ പൂശിയാണ് സിനിമയിലെ ഹരിശ്രി അശോകന്റെ കൃഷ്ണവേഷം. എന്നാൽ ആ ഷോട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്. രംഗം ചിത്രികരിക്കുന്ന സമത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന്. സന്ദർഭത്തോട് ഇഴുകി ചേർന്നപ്പോൾ അറിയാതെ ചില ആക്ഷനുകൾ വന്നുപോയി ലാലു, അസോസിയേറ്റ്, അസിസ്റ്റന്റ് എല്ലാവർക്കും ആ ഷോട്ട് ഇഷ്ടമായി. തനിക്ക് അത് കേട്ട് വലിയ ആവേശമായതായും താരം പറയുന്നു.

പിന്നീട് റൂമിലെത്തി ഈ നീല നിറം ഉരച്ചുകളയാൻ നോക്കിയിട്ടും നിറം പോകുന്നില്ല. ‌‌‌കുറേ സമയമെടുത്താണ് ഒരുവിധം കളഞ്ഞത്. ഏറെ കാലത്തോളം ഇത് മായാതെ ഒരു ഷേയ്ഡ് പോലെയെ കാണാമായിരുന്നു. അപ്പോഴെല്ലാം ഞാൻ കൃഷ്ണനെ ഓർത്തു. ഇനിയൊരു കൃഷ്ണ വേഷം ചെയ്യേണ്ടി വന്നാലും സന്തേഷത്തോടെ സ്വീകരിക്കുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

രഞ്ജൻ പ്രമോദ് ആണ് മീശമാധവന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മികച്ച വിജയം നേടിയ ഈ ചിത്രം ഇതേ പേരിൽ തമിഴിലും ദൊൻഗഡു എന്ന് പേരിൽ തെലുങ്കിലും പുനർനിർമ്മിക്കുകയുണ്ടായി. തമിഴിൽ കാർത്തിക്കും തെലുങ്കിൽ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവൻനിലേത്. മൂവിക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വർണ്ണചിത്ര എന്നിവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (17 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (25 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (34 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (43 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends