Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇന്ത്യന്‍ സിനിമ അടിമുടി മാറുന്നു... കേരളത്തിലെ സിനിമാ ചരിത്രം തിരുത്തിയെഴുതി റോക്കിങ് സ്റ്റാര്‍ യഷ് ;കട്ടയ്ക്ക് വിവേകും രുദ്രനും

18 APRIL 2022 12:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമ അടിമുടി മാറുകയാണ്.ബോളിവുഡിനെ നിയന്ത്രിച്ച അധോലോക രാജാക്കന്‍മാരുടേയും രാജകുമാരന്മാരുടെ പിടിയില്‍ നിന്നും സിനിമ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കും ഇന്ത്യന്‍ സിനിമ എന്ന ലേബല്‍ സ്വന്തമാക്കാന്‍ കഴിയുന്നു.തെലുങ്ക്,കന്നഡ സിനിമകള്‍ മുതല്‍ ഫോജ്പുരി വരെ ഇപ്പോള്‍ വലിയ സ്വീകാര്യത കൈവരിച്ചു.


കെ ജി എഫ് എന്ന വമ്പന്‍ചിത്രവും കാശ്മീര്‍ ഫയല്‍സ് എന്ന ഒരു ചെറിയ ചിത്രവും കേരളത്തിലടക്കം സൃഷ്ട്ടിച്ച ചലനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു.നേരത്തെ ബോളിവുഡില്‍ നിന്നും ഇങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു എന്ന് പറഞ്ഞവരുണ്ട്.




എന്തായാലും നമ്മുടെ സിനിമാലോകം ഇപ്പോള്‍ മാറുകയാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി അല്ല ഇപ്പോള്‍ മുംബൈ സിനിമാലോകത്തെ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ സിനിമാ ചരിത്രം തിരുത്തിയെഴുതി റോക്കിങ് സ്റ്റാര്‍ യഷ് കടന്നു വരുമ്പോള്‍ അത് വലിയ ചര്‍ച്ചയാണ്. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ റെക്കോര്‍ഡാണ് കെജിഎഫ് 2 മറികടന്നത്.

ആദ്യദിനം ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെ കെജിഎഫ് 2 പിന്നിലാക്കി. കേരളത്തില്‍ നിന്നും ആദ്യ ദിനം 7.25 കോടി രൂപ കെജിഎഫ് 2 നേടിയത്.


തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് സിനിമ നേടിയത്.കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ ദിവസം എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ കണക്ക് പ്രകാരം ബീസ്റ്റിന്റെ ആദ്യദിന കേരള ഗ്രോസ് 6.6 കോടിയാണ്. കെജിഎഫ് നിറഞ്ഞോടിയതോടെ ബീസ്റ്റ് പല തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ നൂറില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് ബീസ്റ്റ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.മലയാള ചിത്രങ്ങള്‍ വിഷു റിലീസിന് എത്താത്തതിനാല്‍ കൂടുതല്‍ തിയറ്ററുകള്‍ കെജിഎഫിന് ലഭിച്ചിരുന്നു. ഇതോടെ കേരളത്തില്‍ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ഈ അന്യഭാഷ ചിത്രത്തിന് ലഭിച്ചത്.


മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ്രെക.ജി.എഫ് ടു റെക്കോര്‍ഡുകള്‍ കുറിക്കുമ്പോള്‍ തകര്‍ന്നു വീണ ഓടിയനും മരയ്ക്കാരും ഡീഗ്രേഡിങ്ങിനു വിധേയമായ സിനിമകളാണ് എന്നതും നമ്മള്‍ മനസിലാക്കണം.ബോളിവുഡിലെ പോലെ ശുദ്ധീകരണം ഇവിടെയും വേണം.മട്ടാഞ്ചേരി മാഫിയയില്‍ നിന്നും മലയാള സിനിമയും മോചിപ്പിക്കപ്പെടണം എന്ന് പറയുന്നവരും ഉണ്ട്.


അധോലോകത്തില്‍ നിന്നും ബോളിവുഡ് മോചിക്കപെട്ടത് പോലെ തന്നെ മലയാള സിനിമാ ലോകത്തും ചില പൊളിച്ചെഴുതുകള്‍ ആവശ്യമാണ്.
തീര്ന്നില്ല, ബോക്സ് ഓഫീസില്‍ വമ്പന്‍ ചലനം സൃഷ്ടിച്ച, കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ദ കശ്മീര്‍ ഫയല്‍സിന് ശേഷം തന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ദ ദില്ലി ഫയല്‍സ് എന്നാണ് അദ്ദേഹം ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ദ കാശ്മീര്‍ ഫയല്‍സ് ഏറ്റെടുത്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.


കഴിഞ്ഞ നാലു വര്‍ഷമായി വളരെ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. കാശ്മീരി ഹിന്ദുക്കളോട് നടത്തിയ അനീതിയും കൂട്ടക്കൊലയും ജനങ്ങളെ അറിയിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഇപ്പോള്‍ എനിക്ക് മറ്റൊരു പുതിയ ചിത്രത്തിന്റെ ജോലിയിലേക്ക് കടക്കേണ്ടിയിരിക്കുന്നു. എന്നായിരുന്നു അഗ്‌നിഹോത്രിയുടെ ആദ്യ ട്വീറ്റ്. ഇതിന് പിറകെ ചിത്രത്തിന്റെ പേര് ദ ദില്ലി ഫയല്‍സ് എന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ കഥ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.


മാര്‍ച്ച് 11നാണ് അനുപം ഖേര്‍, പല്ലവി ജോഷി, മിഥുന്‍ ചക്രബര്‍ത്തി തുടങ്ങി വന്‍താര നിര അണിനിരന്ന ദ കാശ്മീര്‍ ഫയല്‍സ് റീലീസ് ചെയ്തത്. പുതിയ ചിത്രം വിവേക് അഗ്‌നിഹോത്രി പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (17 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (25 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (34 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (43 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends