Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ തുണച്ചു..മഞ്ജുവിനെ വിളിപ്പിച്ച് ക്രൈം ബ്രാഞ്ച്...കാവ്യയെ തൂക്കാൻ പത്മസരോവരത്തിലേക്ക്..

22 APRIL 2022 05:38 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടിയും എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പുതിയ നോട്ടീസ് നല്‍കി വിളിപ്പിക്കാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നത് എന്നാണ് വിവരം.

 

തുടരന്വേഷണത്തിന് കാവ്യയുടെ മൊഴി രേഖപ്പെടുത്തല്‍ അത്യാവശ്യമാണ് എന്നിരിക്കെയാണ് പുതിയ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുളള തീരുമാനം. പ്രതിയായ ദിലീപ് ഉളള സ്ഥലത്ത് വെച്ച് മൊഴി രേഖപ്പെടുത്തില്ല എന്ന കാര്യം നോട്ടീസില്‍ അന്വേഷണ സംഘം വ്യക്തമാക്കിയേക്കും. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് വേണം ഹാജരാകാന്‍ എന്നും നോട്ടീസില്‍ നിര്‍ദേശിക്കുമെന്നാണ് വിവരം.

 

കാവ്യാ മാധവന്റെ ബന്ധുക്കളേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഹാക്കര്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്ത ചില വിവരങ്ങള്‍ സായ് ശങ്കര്‍ വീണ്ടെടുത്ത് നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.. സായ് ശങ്കറിനോട് നാളെ വീണ്ടും മൊഴി നല്‍കാന്‍ ഹാജരാകാനാണ് അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.ഇത് ദിലീപിന് ഒരു പറയാകും എന്ന കാര്യത്തിൽ സംശയമില്ല.


എന്നാൽ ഇതിനോടൊപ്പം തന്നെ ദിലീപിനെ മറ്റൊരു പണി കൂടി വരുകയാണ്..കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ തുറന്നു പറച്ചിലുകൾ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.അതിന്റെ തെളിവാണ് എപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച് സംഘം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യറുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയേക്കും എന്നാണ് വിവരം. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

 

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് മുന്നിലുള്ള നിര്‍ണായക സാഹചര്യ തെളിവാണ് മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ അകല്‍ച്ച. നേരത്തെ കേസുമായി ബന്ധപ്പെട്ട രണ്ട് തവണ മഞ്ജു വാര്യറുടെ മൊഴി പൊലീസ് ശേഖരിച്ചു. ഏറ്റവും അവസാനമായ രണ്ടാഴ്ച മുമ്പ് മഞ്ജുവാര്യറുടെ കൊച്ചിയിലെ റൂമില്‍ വെച്ചായിരുന്നു അന്വേഷണ സംഘം താരത്തിന്റെ മൊഴിയെടുത്തത്.


നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായ സാഹചര്യമായിരുന്നു ഭാഗ്യലക്ഷ്മി റിപ്പോർട്ടറിലൂടെ വ്യക്തമാക്കിയത്. മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് വിളിച്ചെന്നും ആക്രോശിച്ചെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. കരിക്കകം ക്ഷേത്രത്തില്‍ മഞ്ജു വാര്യർ ഡാന്‍സ് അവതരിപ്പിച്ചതായിരുന്നു ദിലീപിനെ പ്രകോപിപ്പിച്ചത്.

 

അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജി 26 ന് കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രോസിക്യൂഷന്റെ നീക്കം. തുടരന്വേഷണത്തിൽ അന്വേഷണ സംഘത്തിനു ലഭിച്ച സാക്ഷിമൊഴികളുടെയും ഡിജിറ്റൽ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.രഹസ്യസ്വഭാവമുള്ള വിചാരണ രേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതു സംബന്ധിച്ചു പ്രതിഭാഗത്തോടു വിശദീകരണം തേടണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതോടൊപ്പം തന്നെ കോടതി ജീവനക്കാരുടെ മൊഴിയെടുക്കാനായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയും 26നു പരിഗണിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (19 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (28 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (37 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

Malayali Vartha Recommends