സിനിമ-സീരിയല്‍ നടന്‍ ചേന്ദമംഗലം പറപ്പുവീട്ടില്‍ സി പി പ്രതാപന്‍ അന്തരിച്ചു...

സിനിമ-സീരിയല്‍ നടന്‍ ചേന്ദമംഗലം പറപ്പുവീട്ടില്‍ സി പി പ്രതാപന്‍ (70) അന്തരിച്ചു. സംസ്‌കാരം ഇടപ്പള്ളി ശ്മശാനത്തില്‍ നടന്നു. കുടുംബവുമൊത്ത് എളമക്കര പുതുക്കലവട്ടം പ്രശാന്തി വീട്ടിലായിരുന്നു താമസം.
ഇന്ത്യാ ടുഡേ എറണാകുളം മാര്‍ക്കറ്റിങ് റീജണല്‍ ഹെഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവന്‍ ടിവി എറണാകുളം ജനറല്‍ മാനേജരായിരുന്നു. കലാകൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവിടങ്ങളിലും മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തു.
1995-2000 കാലത്ത് ദൂരദര്‍ശനിലും മറ്റും വന്നിരുന്ന സീരിയലുകളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വര്‍ണ കിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടന്‍, ലയണ്‍, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. സ്ത്രീ, മാനസപുത്രി എന്നീ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha