Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഇത് പ്രകാശമല്ല ദർശനമാണ്", കാന്താരാ എ ലെജൻഡിന്റെ ഗംഭീര ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്

27 NOVEMBER 2023 04:17 PM IST
മലയാളി വാര്‍ത്ത

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ." പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ് . ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും" എന്ന് തുടങ്ങുന്ന ടീസറിൽ പുതിയ അവതാരപ്പിറവി തന്നെയാണ് കാന്താര എ ലെജണ്ടിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ എത്തിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിർവഹിച്ചത്. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് റിഷബിനോടൊപ്പം പ്രവർത്തിക്കുന്ന സഹ എഴുത്തുകാർ. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റിനു കാത്തിരിക്കുകയാണ് സിനിമാലോകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends