Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറവുകളുണ്ടാകും. പക്ഷെ ഞാന്‍ ഞാനാണ്... പല സിനിമകളില്‍ നിന്നും അവസാന നിമിഷം തന്നെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി പ്രിയങ്ക

03 DECEMBER 2023 07:06 PM IST
മലയാളി വാര്‍ത്ത

ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും പ്രിയങ്ക ചോപ്ര തുറന്നെഴുതിയിട്ടുണ്ട്. പല സിനിമകളില്‍ നിന്നും അവസാന നിമിഷം തന്നെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍ പല വെളിപ്പെടുത്തലും പ്രിയങ്ക നടത്തുന്നുണ്ട്.

തന്റെ മൂക്കില്‍ നടത്തിയ സര്‍ജറിയെക്കുറിച്ചും പ്രിയങ്ക ഇതില്‍ പറയുന്നുണ്ട്. തന്റെ മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോയ സംഭവത്തെക്കുറിച്ച് പ്രിയങ്ക പുസ്തകത്തില്‍ പാറയുന്നുണ്ട്.
2001ലായിരുന്നു സംഭവം. ദിവസങ്ങളോളം നീണ്ടു നിന്നൊരു കോള്‍ഡ് ആയിരുന്നു തുടക്കം. ആദ്യം കരുതിയത് സൈനസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുമെന്നാണ്. പിന്നീട് പരിശോധനയിലാണ് പ്രിയങ്കയുടെ നേസല്‍ കാവിറ്റിയില്‍ പോളിപ് കണ്ടെത്തുന്നതും സര്‍ജറിയ്ക്ക് വിധേയയാകുന്നതും. പക്ഷെ സര്‍ജറി പാളുകയായിരുന്നു. ഇതേകുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെയാണ്...
''പോളിപ് ഷേവ് ചെയ്ത് മാറ്റുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്റെ പാലവും ഷേവ് ചെയ്തു. അങ്ങനെ മൂക്കിന്റെ പാലം തകര്‍ന്നു. ബാന്‍ഡേജ് മാറ്റിയപ്പോഴാണ് മൂക്കിന് സംഭവിച്ച ഗുരുതര പ്രശ്നം കാണാന്‍ സാധിച്ചത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ മൂക്ക് ആകെ മാറിപ്പോയി. എന്റെ മുഖം തന്നെ മാറിപ്പോയി. ഞാന്‍ ഒരിക്കലും ഞാന്‍ അല്ലാതായി. ഓരോ തവണയും ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഏതോ അപരിചിത തിരിച്ച് എന്നെ നോക്കുന്നതായാണ് എനിക്ക് തോന്നിയത്.

ഇതില്‍ നിന്നും എന്റെ ആത്മവിശ്വാസം തിരിച്ചുവരുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വര്‍ഷമെടുത്തു കണ്ണാടിയില്‍ നോക്കുമ്പോള്‍ അപരിചിതയെ കാണുന്നതിനോട് മാനസികമായി പൊരുത്തപ്പെടാന്‍. ഇപ്പോള്‍ കണ്ണാടി നോക്കുമ്പോള്‍ ഞെട്ടാറില്ല. ചെറുതായി മാറിപ്പോയ ഞാനുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഇത് എന്റെ മുഖമാണ്. ഇത് എന്റെ ശരീരമാണ്.

കുറവുകളുണ്ടാകും. പക്ഷെ ഞാന്‍ ഞാനാണ്'' എന്നും പ്രിയങ്ക ചോപ്ര തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ സംഭവത്തോടെ മാധ്യമങ്ങള്‍ പ്രിയങ്ക ചോപ്രയെ പ്ലാസ്റ്റിക് ചോപ്ര എന്ന് അധിക്ഷേപിച്ചിരുന്നു. പിന്നീട് പല വട്ടം സര്‍ജറികള്‍ നടത്തിയാണ് പ്രിയങ്ക തന്റെ മൂക്കിന്റെ പ്രശ്നം പരിഹരിച്ചത്. സര്‍ജറി പാളിയതോടെ തന്നെ പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കിയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends