ഏത് സൂപ്പര്‍ താര സിനിമ ആണെങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട് പോകാറില്ലെന്ന് സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമത്തിലെ മലര് മിസ് ആയി വെള്ളിത്തിരയിലെത്തി മലയാളികളുടെയും പിന്നീട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ നടി. സിനിമകള്‍ക്കു പുറമെ തന്റെ വ്യക്തിത്വം കൊണ്ടും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സായ് പല്ലവി. വലിയ നായികയാണെങ്കിലും വളരെ സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചാണ് സായിയെ പൊതുവേദികളില്‍ കാണുക.
സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വളരെ സെലക്ടീവാണ് താരം. തനിക്കു ചേരുന്നതും അഭിനയ പ്രധാന്യമുള്ളതുമായ കഥാപാത്രങ്ങള്‍ മാത്രമാണ് നടി തെരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ ആ നിബന്ധനകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഏത് സൂപ്പര്‍ താര സിനിമ ആണെങ്കിലും സായ് പല്ലവി തന്റെ നിലപാടില്‍ നിന്നും പിന്നോട് പോകാറില്ല. അതുപോലെയാണ് ചുംബന രംഗങ്ങള്‍. സ്ക്രീനില്‍ ചുംബന രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത അപൂര്‍വം നായികമാരില്‍ ഒരാളാണ് സായ് പല്ലവി. അത്തരം രംഗങ്ങളുള്ള സിനിമകള്‍ എത്ര വലുത് തന്നെ ആയാലും നോ പറയുന്ന താരമാണ് സായ് പല്ലവി. ഒരിക്കല്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ താന്‍ ചെയ്യാത്തതിന്റെ കാരണം നടി തുറന്നു പറഞ്ഞിരുന്നു.
'എന്റെ സിനിമകള്‍ മുഴുവന്‍ കുടുംബത്തിനും കാണാന്‍ കഴിയുന്നതാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലിപ്ലോക്ക് രംഗങ്ങള്‍ കൊണ്ട് അവരെ അസ്വസ്ഥരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. അതേസമയം അടുത്തിടെ ലവ് സ്റ്റോറി എന്ന ചിത്രത്തില്‍ നടന് നാഗ ചൈതന്യയ്ക്കൊപ്പം സായ് പല്ലവിയുടെ സെക്കന്‍ഡുകള്‍ മാത്രമുള്ള ചുംബന രംഗം കടന്നുവന്നിരുന്നു. ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു ഈ രംഗം. എന്നാല്‍ താന്‍ ചുംബിച്ചിട്ടില്ലെന്നും അവിടെ ക്യാമറ ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും സായ് പല്ലവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha