Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ജാമ്യം റദ്ദാക്കിയാൽ സംഭവിക്കുന്നത്! പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! ആ 'മാഡം' മദ്യലഹരിയിൽ ദിലീപ് കൈചൂണ്ടിയത് സ്വന്തം വീട്ടിലേക്ക്.... സംസാരിക്കുന്നതിനിടയിൽ ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തി... തിങ്കളാഴ്ച്ച പൂട്ടിക്കെട്ടും

14 DECEMBER 2023 10:29 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ് . വിധി റദ്ദാക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇനിയും ഈ കേസിൽ തെളിയാൻ മാഡം എന്ന വ്യക്തിയുണ്ട്. അത് ആരൊക്കെ ആണെന്ന് പല ചർച്ചകളും കഴിഞ്ഞു.

കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. എന്നാൽ മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്. ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.

 

 

അതിനുശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാറും മാഡത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർത്തിയിരുന്നത്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന വേളയിൽ നടൻ ദിലീപ് മാഡത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും സംസാരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടി ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാർ പറയുന്നത്. `ഞാനല്ല, ഒരു പെണ്ണാണ് ഇത് അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചുരക്ഷിച്ചു കൊണ്ടുപോയിട്ട് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു´ എന്ന് ദിലീപ് മദ്യലഹരിയിൽ പറഞ്ഞുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും ദിലീപിൻ്റെ ഏറ്റവുമടുത്ത ഒരാൾ തന്നെയായിരിക്കണം മാഡം എന്നുതന്നെയാണ് അന്വേഷണം ആദ്യം പോയത് . ദിലീപ് തൻ്റെ സുഹൃത്ത് ബൈജുവിനോടാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.

 

 

ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ്‌ ചെയ്യുകയായിരുന്നു. എന്നാൽ ആ മാഡത്തെ കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിച്ചിരിക്കുകയാണ് . നടിയെ ആക്രമിച്ച ദൃശ്യങ്ങളിലും ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. നടിയെ കാറിൽ വച്ച് പീഡിപ്പിച്ചശേഷം ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു. എന്നാൽ ഇവർ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. പ്രതി ഭാഗത്തിൻ്റെ ഇടപെടലിലൂടെയാണ് ഇവർ മൊഴി മാറ്റിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അവരുടെ മൊഴി മാറ്റാന്‍ ദിലീപും സംഘവും നടത്തിയ ഇടപാടുകളെ കുറിച്ച് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ തെളിവുണ്ട്. ഇക്കാര്യവും ഗൗരവത്തോടെയാണ് അന്വേഷണസംഘം എടുത്തതും. എന്തായാലും കൂടുതൽ വിവരങ്ങൾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്ത് വരാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends