Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരന്റെ സംശയരോഗം അവസാനിച്ചത് സഹോദരിയുടെ ഉയിരെടുത്ത്; മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ച് വരുത്തി...


ഫോർദോ ആണവ നിലയത്തിന്‍റെ ഒരു ഭാഗത്തിന് നാശനഷ്ടം; സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യകേന്ദ്രത്തിൽ: യുഎസിന്റെ ആണവകേന്ദ്രങ്ങളിലെ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഇറാന്‍


കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...


ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; കുടൽ പൊട്ടി യുവാവ് ആശുപത്രിയിൽ...


കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസ്..ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി... പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്.. ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും..

ശ്രീദേവിയെ കുടുംബം തകർത്തവളായി ചിത്രീകരിച്ചു... ഹോട്ടലിൽ വെച്ച് ശ്രീദേവിയുടെ വയറിന് ചവിട്ടി ഭർതൃ മാതാവ്! വർഷങ്ങൾക്ക് ശേഷം ബോണിയുടെ അമ്മ ശ്രീദേവിയോട് ചെയ്തത് പുറത്ത്

03 JUNE 2024 10:26 AM IST
മലയാളി വാര്‍ത്ത


അന്തരിച്ച നടി ശ്രീദേവിയെ മറക്കാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. താര റാണിയായിരുന്നു ശ്രീദേവി അഭിനയമികവും വശ്യമായ സൗന്ദര്യവും കൊണ്ട് സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ശ്രീദേവിക്ക് മുതിര്‍ന്നപ്പോഴും കൈ നിറയെ അവസരങ്ങള്‍ ലഭിച്ചു.


ബോളിവുഡിലേക്ക് കടന്ന് വരുന്നതിന് മുമ്പ് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഹിന്ദി സിനിമാ രംഗത്തേക്ക് കടന്നതോടെ ശ്രീദേവി അടിമുടി മാറി. ഗ്ലാമറസ് താരമായി മാറിയ താരം തുടരെ ഹിറ്റുകളുമായി മുന്നേറി. റൊമാന്‍സ്, കോമഡി, ആക്ഷന്‍ തുടങ്ങി എല്ലാ വൈകാരിക തലത്തിലുള്ള കഥാപാത്രങ്ങളെ അനായാസം നടി അവതരിപ്പിച്ചു.


സിനിമയേക്കാള്‍ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. നിര്‍മാതാവ് ബോണി കപൂറുമായുള്ള നടിയുടെ അടുപ്പവും തുടര്‍ന്നുള്ള വിവാഹവും സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് ബോണി ശ്രീദേവിയുമായി അടുക്കുന്നതും. ശ്രീദേവിക്കൊപ്പം ജീവിക്കാന്‍ ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധം ബോണി അവസാനിപ്പിക്കുകയും ചെയ്തു.


ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ മുമ്പൊരിക്കല്‍ പങ്കുവെച്ച വിവരങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് കാണുന്നത് പോലെ അത്ര സന്തോഷകരമല്ലായിരുന്നു ശ്രീദേവിയുടെ ജീവിതമെന്ന് രാം ഗോപാല്‍ വര്‍മ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പഴയ കാലത്ത് അഭിനേതാക്കള്‍ക്ക് ബ്ലാക്ക് മണിയാണ് ലഭിച്ചിരുന്നത്.


ശ്രീദേവിയുടെ അച്ഛന്‍ ഇന്‍കം ടാക്‌സ് റെയ്ഡ് ഭയന്ന് ഈ പണത്തിന്റെ കാര്യത്തില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു. എന്നാല്‍ പിതാവ് മരിച്ചതോടെ എല്ലാവരും ശ്രീദേവിയെ കബളിപ്പിച്ചു. ശ്രീദേവിയുടെ അമ്മയുടെ പിഴവ് മൂലം സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടു. ഏറെക്കുറെ പണമൊന്നും ഇല്ലാത്ത സമയത്താണ് ബോണി കപൂര്‍ ശ്രീദേവിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ സമയത്ത് ബോണിയും വലിയ കടത്തിലാണ്. കരയാന്‍ ഒരു തോള്‍ നല്‍കാന്‍ മാത്രമാണ് അന്ന് ബോണി കപൂറിന് കഴിയുമായിരുന്നുള്ളൂ. കുട്ടിക്കാലം മുതലേ ക്യാമറയ്ക്ക് മുന്നിലായതിനാല്‍ സാധാരണ പോലെയല്ല ശ്രീദേവി വളര്‍ന്നത്. മാനസികമായി ഏറെ വിഷമഘട്ടങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു.


തന്റെ മനസിന് മുന്നില്‍ അവര്‍ക്കൊരു മതിലുണ്ടായിരുന്നു. തന്റെയുള്ളിലെന്താണ് നടക്കുന്നതെന്ന് ആരും അറിയാതിരിക്കാനാണ് ശ്രീദേവി അന്തര്‍മുഖയായതെന്നും രാം ഗോപാല്‍ വര്‍മ അന്ന് വാദിച്ചു. അമ്മയുടെ മരണം, സഹോദരിയുമായുണ്ടായ സ്വത്ത് തര്‍ക്കം തുടങ്ങിയവ ശ്രീദേവിയെ ബാധിച്ചു. ബോണിയുമായി അടുത്ത ശേഷവും ശ്രീദേവി പ്രശ്‌നങ്ങളിലൂടെ കടന്ന് പോയെന്ന് രാം ഗോപാല്‍ വര്‍മ അന്ന് വ്യക്തമാക്കി. ബോണി കപൂറിന്റെ അമ്മ ശ്രീദേവിയെ കുടുംബം തകര്‍ത്തവളായി ചിത്രീകരിച്ചു.


ഒരിക്കല്‍ ഹോട്ടലില്‍ വെച്ച് ശ്രീദേവിയുടെ വയറിന് ഭര്‍തൃ മാതാവ് ചവിട്ടിയെന്നും രാം ഗോപാല്‍ വര്‍മ ആരോപിച്ചു. ഇംഗ്ലീഷ് വിഗ്ലീഷ് എന്ന സിനിമയുടെ സമയത്തെ ചെറിയ തിളക്കമാെഴിച്ചാല്‍ ഈ കാലഘട്ടത്തില്‍ ശ്രീദേവി വല്ലാതെ അസന്തുഷ്ടയായിരുന്നെന്നും രാം ഗോപാല്‍ വര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് രാം ഗോപാല്‍ വര്‍മ നടിയെക്കുറിച്ചുള്ള എഴുത്ത് പങ്കുവെച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തില്‍പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി  (1 hour ago)

മാറ്റമില്ലാതെ സ്വര്‍ണവില...  (1 hour ago)

....പാലക്കാട് റെയില്‍വേ ഡിവിഷന്‍ ശുപാര്‍ശ ദക്ഷിണ റെയില്‍വേ തത്വത്തില്‍ അംഗീകരിച്ചതായാണ്  (1 hour ago)

സഹോദരന്റെ സംശയരോഗം അവസാനിച്ചത് സഹോദരിയുടെ ഉയിരെടുത്ത്; മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ച് വരുത്തി...  (2 hours ago)

ഭക്ഷണവും താമസസൗകര്യവുമുള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക്  (2 hours ago)

ഇനി മുതല്‍ മേഖലയില്‍ സമാധാനം ഉണ്ടാകുമെന്നും ട്രംപ് ..  (2 hours ago)

ഫോർദോ ആണവ നിലയത്തിന്‍റെ ഒരു ഭാഗത്തിന് നാശനഷ്ടം; സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യകേന്ദ്രത്തിൽ: യുഎസിന്റെ ആണവകേന്ദ്രങ്ങളിലെ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഇറാന്‍  (2 hours ago)

വിവാഹ നിശ്ചയചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ....  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവ്  (3 hours ago)

പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിന്  (3 hours ago)

സിവില്‍കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്  (3 hours ago)

ഫോർദോ ആണവകേന്ദ്രത്തിൽ റേഡിയേഷൻ..?ആണവചോർച്ച..? യുറേനിയം രഹസ്യകേന്ദ്രത്തിൽ മാറ്റി..! ഇറാൻ തോറ്റു  (3 hours ago)

ഇറാനില്‍ നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ച് മുന്നൊരുക്കവുമായി ഇസ്രായേല്‍...  (4 hours ago)

ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. ആണവ നിലയങ്ങൾക്ക് നാശംവരുത  (4 hours ago)

രാജ്ഭവനിലെ യോഗ ദിനാചരണത്തിലും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗവര്‍ണര്‍...  (4 hours ago)

Malayali Vartha Recommends