Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?

18 SEPTEMBER 2024 04:03 PM IST
മലയാളി വാര്‍ത്ത

ഏഴര വർഷങ്ങൾക്ക് ശേഷം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വിധി അംഗീകരിക്കുന്നു എന്നും എന്നാല്‍ ജാമ്യത്തിനായി കോടതി കയറിയിറങ്ങിയ പള്‍സര്‍ സുനിക്ക് കേസ് നടത്തിപ്പിന് ചെലവാകുന്ന കാശ് കൊടുക്കുന്നത് ആരാണ് എന്ന് ചോദിക്കുകയാണ് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറിയും നിര്‍മാതാവുമായ സജി നന്ത്യാട്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

സജി നന്ത്യാട്ടിന്റെ വാക്കുകള്‍

'പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത് വ്യക്തിപരമായി താല്‍പര്യമുള്ള കാര്യമല്ല. കാരണം ഈ കേസിലെ ഒന്നാം പ്രതിയാണ് അയാള്‍. സുനിയാണ് ഈ കുറ്റകൃത്യം ചെയ്തത്. പക്ഷെ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് കോടതി വിധി മാനിക്കുന്നു. സുപ്രീം കോടതിയില്‍ പള്‍സര്‍ സുനി പലതവണയായി ജാമ്യഹര്‍ജി കൊടുക്കുന്നു. ഹൈക്കോടതിയിലും പലതവണ ജാമ്യഹര്‍ജി കൊടുത്തിട്ടുണ്ട്.

ഇതിനുള്ള പണമെവിടെ നിന്നാണ് ലഭിക്കുന്നത്. പള്‍സര്‍ സുനി ജാമ്യം ലഭിക്കാന്‍ പറഞ്ഞ കാരണമെന്താണ്? ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും 109 ദിവസം വിസ്തരിച്ചു. അതില്‍ 90 ദിവസവും വിസ്തരിച്ചത് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് എന്നൊക്കെയാണ്. അതിന് കാരണമെന്താണ്?

 

 

കുറ്റപത്രത്തില്‍ 1800 പേജാണ് ഉള്ളത്. ഈ 1800 പേജും തലനാരിഴ കീറി പരിശോധിക്കപ്പെടണം. എന്നിട്ട് അത് ക്രോസ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. അത് നിയമമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. കോടതിയില്‍ അത് ക്രോസ് ചെയ്യേണ്ടി വരും. അതോടൊപ്പം തന്നെ ഒട്ടേറെ സാക്ഷികള്‍, ഊഹാപോഹം പ്രചരിപ്പിക്കുന്നവര്‍ ഒത്തിരിയുണ്ട്. പിന്നെ ഡിജിറ്റല്‍ തെളിവുകള്‍, ഇതെല്ലാം ക്രോസ് ചെയ്ത് വരുമ്പോള്‍ സ്വാഭാവികമായും സമയമെടുക്കും.

അതിനിടക്ക് ബാലചന്ദ്രകുമാറിന്റെ എന്‍ട്രി. പല കേസുകളും വരുമ്പോള്‍ ദിലീപിനെതിരായി പല കാര്യങ്ങളും ആരോപിക്കുമ്പോള്‍ സ്വാഭാവികമായി ദിലീപ് അതിനെ കൗണ്ടര്‍ ചെയ്യും. ആരും കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കില്ല. കാരണം നല്ലവണ്ണം പണം മുടക്കുള്ള സംവിധാനമാണിത്. കേസില്‍പ്പെട്ടവര്‍ക്ക് അതറിയാം. ദിലീപ് അദ്ദേഹത്തിന്റെ ഭാഗം സേഫാക്കുന്നതിന് വേണ്ടി പരമാവധി നിയമപരമായ കാര്യങ്ങളിലേക്ക് പോയി.

 

 

അപ്പോള്‍ സ്വാഭാവികമായി രണ്ട് കൂട്ടരുടേയും ഭാഗത്ത് നിന്നുണ്ടായ സാങ്കേതികമായ പ്രശ്‌നങ്ങളാണ് വിചാരണ നീളാന്‍ കാരണം. ഇനി എന്തായാലും ഒന്നര മാസം കൊണ്ട് പ്രധാന കേസിന്റെ വിധി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപും അദ്ദേഹത്തിന്റെ 2012 മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ഫോണുകളും എല്ലാം നിരീക്ഷണത്തിലാണ്. ജാമ്യം ലഭിച്ചിട്ടുള്ളയാളെ സ്വാഭാവികമായും നിരീക്ഷിക്കും.

അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കാനുള്ള നടപടിയുണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കും. അതുകൊണ്ട് അതിനെതിരായിട്ടുള്ള പ്രശ്‌നം വരാതിരിക്കാന്‍ ദിലീപ് പരമാവധി ശ്രമിക്കും. സുപ്രീംകോടതിയില്‍ കേസ് നടത്തിയിട്ടുള്ള ഏതൊരാള്‍ക്കും അതിന്റെ ചിലവ് അറിയാം. പള്‍സര്‍ സുനിക്ക് ഇത്രയും ലക്ഷങ്ങള്‍ എവിടുന്ന് വന്നു. അതില്‍ ദുരൂഹതയുണ്ട്.

 

 

ഇത് എന്താണ് അന്വേഷിക്കാത്തത്. ദിലീപിന്റെ വക്കീലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ കാരണക്കാരന്‍ എന്നാണ് സുനിയുടെ വാദം. അപ്പോള്‍ പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിലാണ് എന്നതില്‍ സംശയമൊന്നുമില്ലല്ലോ. പിടിക്കപ്പെട്ടതിന് ശേഷം ദിലീപാണ് ഇത് ചെയ്തത് എന്ന് ജയിലില്‍ നിന്ന് കത്തയയ്ക്കുകയായിരുന്നു. ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്. അവരാണ് ഇതിന് പിറകില്‍. അതില്‍ സംശയമെന്തിരിക്കുന്നു.

 

 

ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്. ഈ ആളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് പള്‍സര്‍ സുനി എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. അത് മാത്രമല്ല ആദ്യം പള്‍സര്‍ സുനി ഓടിക്കയറിയ ദൃശ്യങ്ങളിലുള്ളത് ഒരു വീടാണ്. ആ വീട് കേന്ദ്രീകരിച്ച് ഇന്നുവരെ അന്വേഷണം നടന്നിട്ടുണ്ടോ. ഇതില്‍ ദുരൂഹതയുണ്ട് എന്നതില്‍ സംശയമെന്തിരിക്കുന്നു?, സജി നന്ത്യാട്ട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (7 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (6 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (10 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 hours ago)

Malayali Vartha Recommends