ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്... വൈറൽ പോസ്റ്റുമായി നിഷ സാരംഗ്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്പ് നടി തന്നെ പറഞ്ഞിട്ടുണ്ട്. സിംഗിള്‍ മദറായി രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ക്ക് ജീവിതം നേടി കൊടുക്കുകയും ചെയ്തു. എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു.
ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോള്‍ ഒരു കൂട്ട് തനിക്ക് വേണമെന്ന് തോന്നിയെന്നുമാണ് നിഷ പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയായി ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവയ്ക്കുന്ന ചില സ്റ്റോറികള്‍ ആരാധകര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമര്‍ശനാത്മകമായ ചില എഴുത്തുകള്‍ ആണ് നിഷ പങ്കുവെക്കുന്നത്. 'ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്. കാരണം ആത്മാര്‍ഥമായ സ്‌നേഹത്തിന് അര്‍ഹതയില്ലാത്തവന്‍ എവിടെ പോയാലും ആരുടെ കൂടെ ആയാലും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും' എന്നാണ് നടി പങ്കുവെച്ച പുതിയ സ്റ്റോറിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റുമായി നടി എത്തിയിരുന്നു. വിവാഹിതയായ സ്ത്രീയോട് പ്രണയവുമായി വരുന്നവര്‍ തീര്‍ച്ചയായിട്ടും പണമോ കാമമോ പ്രതീക്ഷിച്ചായിരിക്കും എന്ന റീലും നിഷ പങ്കുവെച്ചിരുന്നു. ഇതൊക്കെ നടി ആരെയെങ്കിലും ഉദ്ദേശിച്ച് പറയുന്നതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കുറച്ച് നാളുകളായി അനാവശ്യമായ വാര്‍ത്തകളില്‍ നടിയുടെ പേരും വന്നിരുന്നു.
ഉപ്പും മുളകിലും നിഷയ്‌ക്കൊപ്പം അഭിനയിക്കുന്ന നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പരാതിയുമായി ഒരു നടി രംഗത്ത് വന്നിരുന്നു. ഇരുനടന്മാരും ലൈംഗികാതിക്രമം നടത്തി എന്നാണ് ഒരു നടിയുടെ പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ലാത്തതിനെ തുടര്‍ന്ന് നിഷയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടി ഇനിയും തയ്യാറായിട്ടില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിഷ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.ആദ്യ ബന്ധം വേര്‍പിരിയുകയും മക്കള്‍ വലുതാകുകയും ചെയ്‌തെങ്കിലും രണ്ടാമത് ഒരു വിവാഹം ഉണ്ടാകില്ലെന്നാണ് അവര്‍ മുമ്പ് പറഞ്ഞിരുന്നത്. 'ജീവിതത്തില്‍ ഒരാള്‍ കൂടി വേണമെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ വലുതായി കഴിയുമ്പോള്‍ അവര്‍ നമ്മുടെ കാറ്റഗറിയല്ല, നമ്മള്‍ പറയുന്നത് അവര്‍ക്ക് മനസിലാകണമെന്നില്ല, അവര്‍ അംഗീകരിക്കണമെന്നില്ല, അപ്പോള്‍ നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നും.ഇന്‍ഡസ്ട്രിയില്‍ ഓടിനടന്ന് ജീവിക്കുന്നൊരാളാണ് ഞാന്‍. അത്രയും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും. 50 വയസില്‍ എന്നെ എനിക്ക് ഹാപ്പിയാക്കി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആരോഗ്യത്തെ നാളെ എനിക്ക് ഉപയോഗിക്കാന്‍ പറ്റൂ. അപ്പോ ഞാന്‍ എന്നെ നോക്കുകയല്ലേ വേണ്ടതെന്നായിരുന്നു നടി നേരത്തെ പറഞ്ഞത്
https://www.facebook.com/Malayalivartha