അടി ഞാന്‍ ചോദിച്ചു വാങ്ങി നോ പ്രോബ്ലം, ജഗതി പൊതുവേദിയില്‍ അപമാനിച്ചെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിനി

പ്രശസ്‌ത നടന്‍ ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തണമെന്ന് മലയാളികള്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്ന വേളയാണ് ഇത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വേദിയില്‍ വച്ച് ജഗതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് രഞ്‌ജിനി ഹരിദാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജഗതിയ്‌ക്കെതിരെ രഞ്‌ജിനി പരാമര്‍ശം നടത്തിയത്.
2011ല്‍ ഏഷ്യാനെറ്റ് ഒരുക്കിയ മഞ്ച് സ്റ്റാര്‍ സിംഗറിന്റെ ഫിനാലെ വേദിയിലായിലായിരുന്നു സംഭവം നടന്നത്. രഞ്‌ജിനിയും നസ്രിയയുമായിരുന്നു അവതാരകര്‍. മുഖ്യ അതിഥിയായിട്ടെത്തിയത് ജയറാമും, ജഗതി ശ്രീകുമാറായിരുന്നു. സമ്മാനം വിതരണം ചെയ്യാനെത്തിയ ജഗതി ശ്രീകുമാര്‍ പ്രസംഗത്തിനിടെ രഞ്‌ജിനിയെ സ്വതസിദ്ധമായ ശൈലിയില്‍ കണക്കിന് കളിയാക്കിയിരുന്നു. രഞ്‌ജിനിയുടെ ശരീരചലങ്ങളും ഭാഷയുമൊക്കെ ജഗതി അനുകരിച്ചു. രഞ്‌ജിനിയെ കണക്കിന് കളിയാക്കിയെന്ന് മാത്രമല്ല നസ്രിയയെ ജഗതി പ്രശംസിയ്‌ക്കുകയും ചെയ്‌തു.
നസ്രിയ എന്റെ മകളുടെ സ്‌കൂളില്‍ പഠിക്കുകയാണ്. നന്നായി അവള്‍ അവതാരകയുടെ ജോലി ചെയ്യുന്നുണ്ട്. അവള്‍ വിധി പറയാറില്ല എന്നതാണ് വലിയ പ്രത്യേകത. അല്ലാതെ മറ്റുള്ള സ്ഥലത്ത് ഓള്‍ റൈറ്റ്... ( രഞ്‌ജിനിയുടെ ഇംഗ്ലീഷ് പറയുന്നു) എന്നതല്ല. അവതാരകയ്‌ക്ക് ഒരധികാരവുമില്ല. എന്താണ് അഭിപ്രായമെന്നത് ജഡ്‌ജസിനു വിടുക എന്നുള്ളതാണ്. അവനവന്റെ ജോലി അവനവന്‍ ചെയ്യുക. അത് ഇനി മുതല്‍ ശ്രദ്ധിക്കുക. അത് ഈ വേദിയില്‍ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. ആരും പറയില്ല. ജയറാമും പറയില്ല.
നസ്രിയയെ കണ്ട് പഠിക്കണമെന്നു ജഗതി പറഞ്ഞത് പ്രേക്ഷകര്‍ കൈയ്യടിയോടെ സ്വീകരിക്കുകയും ചെയ്‌തു.
തിങ്ങിനിറഞ്ഞ ജനങ്ങളും മസിലു പിടിച്ചിരുന്ന വിഐപികളും ജഗതിയുടെ ആക്ഷനും കളിയാക്കലും കേട്ട് കുലുങ്ങി ചിരിച്ചു. രഞ്‌ജിനിയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
പുറകില്‍ നിന്ന നവ്യാനായര്‍ രഞ്‌ജിയെ നോക്കി വല്ലാതെയാകുന്നുണ്ടായിരുന്നു.
ആകെ ചമ്മിപ്പോയെങ്കിലും രഞ്‌ജിനി അതില്‍ നിന്നും വളരെ വേഗം മുക്തി നേടി. അടി ഞാന്‍ ചോദിച്ചു വാങ്ങി, നോ പ്രോബ്ലം. എല്ലാവരും ജഗതിയുടെ പ്രസംഗവും രഞ്‌ജിനിയുടെ കമന്റും നന്നായി ആസ്വദിച്ചു.
ഈ ഒരു സംഭവത്തിനെതിരെയാണ് രഞ്‌ജിനി ഹരിദാസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ തന്നെ പൊതുവേദിയില്‍ വച്ച് അപമാനിച്ചത് ശരിയായില്ലെന്ന് രഞ്‌ജിനി ഹരിദാസ് പറഞ്ഞു.
ജഗതി ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും ഒരു അവതാരക അഭിപ്രായം പറയരുതെന്ന് ജഗതി പറഞ്ഞത് ശരിയല്ലെന്ന് രഞ്ജനി ഹരിദാസ് പ്രതികരിച്ചു. വേദിയില്‍ മറ്റൊരു അവതാരകയായ നസ്രിയയെ കണ്ട് പഠിക്കണമെന്ന് ജഗതി പറഞ്ഞു. എന്നാല്‍ നസ്രിയയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് താനാണെന്നും രഞ്ജിനി പറഞ്ഞു. ജഡ്ജസിനെയും മത്സരാര്‍ത്ഥികളെയും ബന്ധിപ്പിക്കുകയും ഷോ ലൈവായി നിലനിര്‍ത്തുകയെന്നത് ഒരു അവതാരക വ്യക്തിപരമായി തീരുമാനിക്കുന്ന കാര്യമാണ്. ഇതില്‍ ജഗതി ശ്രീകുമാര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. അദ്ദേഹത്തിന് എന്റെ ജോലിയെ ഇഷ്ടമല്ലെങ്കില്‍ വ്യക്തിപരമായി വിളിച്ചു പറയാമായിരുന്നു. അല്ലെങ്കില്‍ രണ്ട് വാക്ക് പറഞ്ഞ് നിര്‍ത്താമായിരുന്നു. എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന വേദിയായിരുന്നെങ്കില്‍ താനും പ്രതികരിക്കുമായിരുന്നെന്നും രഞ്ജിനി വ്യക്തമാക്കി. താന്‍ സ്‌റ്റേജില്‍ പ്രതികരിക്കാത്തത് തന്റെ മാന്യതയാണെന്നും. പ്രതികരിച്ചിരുന്നെങ്കില്‍ ആ ഷോ വളരെ വൃത്തിക്കേടായി പോകുമായിരുന്നെന്നും രഞ്ജിനി വ്യക്തമാക്കി.
എന്തായാലും രഞ്‌ജിനിയുടെ അഭിപ്രായം പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. സംസാര ശേഷി പോലും നഷ്‌ടപ്പെട്ട ജഗതിയെ, പഴയൊരു കാര്യത്തിന്റെ പേരില്‍ രഞ്‌ജിനി ഇപ്പോള്‍ കുറ്റപ്പെടുത്തുന്നതിനെ പലരും വിമര്‍ശിക്കുകയാണ്.
എന്തായാലും ആ പഴയ വീഡിയോ കണ്ട് നിങ്ങള്‍ തന്നെ വിലയിരുത്തൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha