മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാഗതം ചെയ്തുകൊണ്ട് ശീലങ്കന്‍ ടൂറിസം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലീക്കായത്.'പേട്രിയറ്റ്' എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത 'തെന്നിന്ത്യന്‍ ഇതിഹാസം' മോഹന്‍ലാല്‍, രാജ്യത്തെ സിനിമാ ചിത്രീകരണസൗഹൃദമെന്ന് വിശേഷിപ്പിച്ചു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.
അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ആരാധകരാണ് എത്തുന്നത്. സിനിമയുടെ പേര് ശ്രീലങ്കന്‍ ടൂറിസം പേജ് വെളിപ്പെടുത്തി, ബാക്കി അപ്ഡേറ്റുകള് കെഎസ്ആര്‍ടിസി പേജ് വഴിയോ അല്ലെങ്കില്‍ എയര്‍ ലൈന്‍സ് വഴിയോ പുറത്തുവിടുമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ച സിനിമയുടെ പേര് ഇത്തരത്തില്‍ പുറത്തായതില്‍ ഫാന്‍സിന്റെ പ്രതിഷേധവും ഉണ്ട്.
മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha