Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ്...കേസ് ഡയറി ഹാജരാക്കി, ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

26 JUNE 2025 08:11 AM IST
മലയാളി വാര്‍ത്ത

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കി. പ്രതികളായ വിനിത , ദിവ്യ ഫ്രാങ്ക്‌ലിന്‍ , രാധു എന്നീ 3 ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് (വ്യാഴാഴ്ച) ഉത്തരവ് പുറപ്പെടുവിക്കും.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. അതേ സമയം നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.


ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം 5 പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ദിയാ കൃഷ്ണയുടെ ആഭരണ ശാലയായ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്ത് മാറ്റിയതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാര്‍ കൗണ്ടര്‍ പരാതി നല്‍കിയത്.


നടന്‍ ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ , ജി. എല്‍. സന്തോഷ് കുമാര്‍, എസ്.എസ് അര്‍ജുന്‍, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.അതിനിടെ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് വന്നു. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ കേസുകള്‍ ജീവനക്കാരുടെ തട്ടിപ്പിനെതിരായി ദിയ പരാതി നല്‍കിയപ്പോള്‍ ഉയര്‍ത്തിയ കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുകയായിരുന്നു.

മുന്‍ ജീവനക്കാര്‍ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിന്‍ കണ്ടെത്തിയത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.

ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവര്‍ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തിലെ വഴിത്തിരിവായി.


അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകുമാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവര്‍ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാര്‍ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവര്‍ക്ക് സാധനം അയച്ചുകൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാര്‍ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തില്‍ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (16 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (17 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends