അഭിനയിക്കാന്‍ 3 കോടി, ബിക്കിനി ഉണ്ടെങ്കില്‍ 1 കോടി വേറെയും

നയന്‍താരയുടെ പ്രതിഫലം 3കോടി, ചിത്രത്തില്‍ ബിക്കിനി വേഷമുണ്ടെങ്കില്‍ 1 കോടി വേറെയും നല്‍കണം. തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര 3 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
വി വി വിനായകാണ് ചിരഞ്ജീവി ചിത്രം സംവിധാനം ചെയ്യുന്നത്. 3 കോടി രൂപയ്ക്കു പുറമേ ബിക്കിനി വേഷമുണ്ടെങ്കില്‍ 1 കോടി രൂപ അധികം വേണമെന്നും നയന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് നിര്‍മാണം. ഇളയമകള്‍ ശ്രീജയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് ചിരഞ്ജീവി ഇപ്പോള്‍. മാര്‍ച്ച് 28ന് വിവാഹം കഴിയുന്നതോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മലയാള ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് റീമേക്കിനായും നയന്‍സ് കരാറൊപ്പിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























