ടി.ജി രവിയും കെ.പി.എ.സി ലളിതയും സ്വാതിയുടെ പേഷ്യന്‍സ്

സു സു സുധി വത്മീകത്തിലെ നായിക സ്വാതിയുടെ പേഷ്യന്‍സാണ് ടി.ജി രവിയും കെ.പി.എ.സി ലളിതയും. ആയൂര്‍വേദ ഡോക്ടറായ സ്വാതി ഷൂട്ടിംഗിനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം സെല്‍ഫ് പ്രാക്ടീസ് ചെയ്യുന്ന സമയത്തായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ട് സ്വാതി ആരെയും നിരാശപ്പെടുത്തിയില്ല. സ്വാതിയുടെ പിതാവ് നാരായണന്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആസ്പത്രിയിലെ ജി.എം ആണ്. മകളെ ആയൂര്‍വേദ ഡോക്ടറാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പഠനത്തിനൊപ്പം സ്വാതി നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
സു സു കണ്ടിട്ട് ഇലൈ എന്ന തമിഴ് ചിത്രത്തിലേക്ക് വിളിച്ചു. മലയാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തമിഴിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ നോ പറഞ്ഞു. പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് നായിക. അതിന് പറ്റിയ ആളെ തേടി സംവിധായകന്‍ ബിനീഷ് കേരളം മുഴുവന്‍ നടന്നു. അവസാനം ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്ന മാളവികയെ നായികയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗിന് കുറച്ച് ദിവസം മുമ്പ് മാളവികയുടെ കാലു മുറിഞ്ഞു. അങ്ങനെ ബിനീഷും ഭാര്യയും സ്വാതിയെ വീട്ടില്‍ ചെന്ന് കണ്ടു കാര്യം പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞു.
എന്നാല്‍ തിരക്കഥ ഏല്‍പ്പിച്ചിട്ട് പോയി. വായിച്ച് നോക്കിയപ്പോള്‍ അഭിനയസാധ്യതയുള്ള വേഷമാണെന്ന് മനസിലായി. ഇലൈ എന്നാണ് നായികയുടെ പേര്. ആദ്യ ഷെഡ്യൂള്‍ നാഗര്‍ കോവിലില്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ നാലരയ്ക്ക് തുടങ്ങുന്ന ഷൂട്ടിംഗ് തീരുമ്പോള്‍ രാത്രി ഒന്‍പത് മണിയാകും വിശ്രമമില്ലാതെ ജോലി ചെയ്തു. എന്നാലത് ആസ്വദിച്ചാണെന്നും താരം പരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























