ഒമ്പത് വര്‍ഷത്തിന് ശേഷം റഹ്മാന്‍ മോഹന്‍ലാലിനെ കണ്ടു

ഒമ്പത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് റഹ്മാന്‍. പണ്ട് കരിയിലക്കാറ്റു പോലെ, കൂടും തേടി, കണ്ടു കണ്ടറിഞ്ഞു അങ്ങനെ നിരവധി ചിത്രങ്ങളില്‍ ലാലിനൊപ്പം റഹ്മാന്‍ അഭിനയിച്ചിട്ടുണ്ട്. കരിയിലകാറ്റുപോലെയില്‍ മോഹന്‍ലാലിന്റെ അനുജനായിരുന്നു റഹ്മാന്‍. ഇരുവരും അവസാനം ഒന്നിച്ചത് റോക്കന്‍ റോളിലായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ചെന്നൈയിലാണ് ചിത്രീകരിച്ചത്.
ഇപ്പോള്‍ കോറതല ശിവയുടെ ജനത ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാലത്ത് ജീവിക്കുക, അവരോടൊപ്പം അഭിനയിക്കുക വലിയ ഭാഗ്യമാണെന്ന് റഹ്മാന്‍ പറയുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ കൂടെ അധികം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലെന്ന് റഹ്മാന്‍ പറയുന്നു. അതേസമയം മമ്മൂട്ടിയുടെ കൂടെ ഇടവിട്ട് അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക്, രാജമാണിക്യം അങ്ങനെ നിരവധി ചിത്രങ്ങള്‍.
തനിക്ക് തെലുങ്ക് നന്നായി സംസാരിക്കാനറിയാമെന്ന് റഹ്മാന്‍ പറഞ്ഞു. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അത് മോഹന്‍ലാലിന് വലിയ സന്തോഷമാണ്. അദ്ദേഹത്തിന് തെലുങ്ക് അത്ര വശമില്ല. മലയാളിയ സംഗീത സംവിധായകന്‍ സുരേഷാണ് കഴിഞ്ഞ തെലുങ്ക് പടത്തില്‍ മോഹന്‍ലാലിനെ സഹായിച്ചത്. ഇത്തവ താന്‍ ഉള്ളത് ഭാഗ്യാണെന്ന് ലാല്‍ പറഞ്ഞെന്നും താരം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























