തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

കുറഞ്ഞക്കാലം കൊണ്ട് നിവിന്‍ പോളി എന്ന നടനിലുണ്ടയ വളര്‍ച്ച തീര്‍ച്ചയായും മറ്റേത് താരങ്ങള്‍ക്കും അസൂയ തോന്നുന്നതാണ്. മലയാളത്തിന് പുറമെ തമിഴില്‍ നേരം എന്ന ഒറ്റ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചിട്ടുള്ളൂ. എങ്കിലും തമിഴകത്ത് നിവിന്‍ പോളിക്ക് ആരാധകര്‍ കുറച്ചൊന്നുമല്ല. അടുത്തിടെ പുറത്തിറങ്ങിയ പ്രേമം തമിഴ് നാട്ടില്‍ ഓടിയത് 250 ദിവസമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ച തന്നെ.
ഇപ്പോഴിതാ നിവിന്‍ പോളിക്ക് മറ്റൊരു നേട്ടം കൂടി. ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം തന്നെയാണ് ആ നേട്ടം. ആറ് കോടിയാണത്രേ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴകം നിവിന്‍ പോളിക്ക് നല്‍കുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും ലഭിക്കാത്ത നേട്ടമാണ് ഇപ്പോള്‍ നിവിന്‍ പോളിയെ തേടി എത്തിയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























