'മുത്തേ പൊന്നേ...' താരം സുരേഷിന് ആദ്യ വിഷുക്കണി അബുദാബിയില്‍

മുത്തേ പൊന്നേ പിണങ്ങല്ലേ... പാടിയഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അരിസ്‌റ്റൊ സുരേഷിന്റെ ആദ്യവിഷുക്കണി അബുദാബിയില്‍ . ഇപ്പോള്‍ എല്ലാപേരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പാട്ടാണ് മുത്തേ പൊന്നേ പിണങ്ങല്ലേ.. ഈ പാട്ട് പാടിയഭിനയിച്ചതോടെ അരിസ്‌റ്റോ സുരേഷ് പ്രേക്ഷകരുടെ മനസ്സില്‍ ശ്രദ്ധ പിടിച്ചുപറ്റി. തലസ്ഥാനനഗരിയിലെ സുഹൃത്ത് റെജിയുടെ വീട്ടിലൊരുക്കിയ വിഷുക്കണിക്ക് മുന്നില്‍ നിന്ന് സുരേഷ് മനസ്സു നിറഞ്ഞ് പ്രാര്‍ഥിച്ചു. ദൈവം നല്‍കിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മലയാളികളുടെ പ്രിയ കലാകാരന്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് സുരേഷ് വിമാനം കയറുന്നത്. വിഷുക്കണി കാണുന്നതും ആദ്യമാണെന്ന് സുരേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലെ അരിസ്‌റ്റോ ജംഗ്ഷനില്‍ ചുമടു തൊഴിലാളിയായ സുരേഷ് ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക് ഷന്‍ ഹീറോ ബിജുവിലാണ് ആദ്യമായി പാടി അഭിനയിച്ചത്.
പണ്ടുമുതലേ ഗാനങ്ങള്‍ എഴുതാറുള്ള ഇദ്ദേഹം താന്‍ തന്നെ എഴുതി ഈണമിട്ട പാട്ടാണ് ഇന്ന് മലയാളികള്‍ മൂളി നടക്കുന്ന മുത്തേ പൊന്നേ പിണങ്ങല്ലേ... ആദ്യ ചിത്രത്തിന് ശേഷം ഒട്ടേറെ സിനിമയിലേയ്ക്ക് ക്ഷണം ലഭിച്ചു. ഒരു ചിത്രത്തിലഭിനയിക്കാന്‍ മുടി നീട്ടി വളര്‍ത്താനുള്ള ശ്രമത്തിലുമാണ്. സ്‌റ്റേജ് ഷോയ്ക്കും പലരും വിളിക്കുന്നു. എന്നാല്‍, തത്കാലം സിനിമയില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. സിനിമയില്ലാത്തപ്പോള്‍ സംശയമില്ല, അരിസ്‌റ്റോയില്‍ ചുമടുതൊഴിലാളിയായി തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























