വിജയ്‌യുടെ നായിക കച്ചോടത്തിലേക്ക് തിരിഞ്ഞു

വിജയ് ചിത്രങ്ങളില്‍ നായികയായിട്ടും രക്ഷപെടാത്തതിനെ തുടര്‍ന്ന് മനീഷാ യാദവ് ബിസിനസിലേക്ക് ഇറങ്ങി. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ച പരിചയം കൊണ്ടാണ് ഫാഷന്‍ രംഗത്തെ ബിസിനസില്‍ ചുവടുറപ്പിച്ചത്. ഏറ്റവും പുതിയ ട്രെന്‍ഡും ഫാഷനും തനിക്ക് നന്നായി അറയാമെന്നും അത് കൊണ്ട് ബിസിനസില്‍ രക്ഷപെട്ടെന്നും താരം പറഞ്ഞു. ഫാഷന്‍ ലോകത്തെ എല്ലാ കാര്യങ്ങളിലും താരം അപ്‌ഡേറ്റഡാണ്. അതുപോലെ ഓരോരുത്തരുടെയും പഴ്‌സണാലിറ്റിക്ക് ചേര്‍ന്ന വസ്ത്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്.
കന്നടക്കാരിയായ മനീഷാ ബികോം കഴിഞ്ഞ ശേഷമാണ് മോഡലിംഗ് രംഗത്ത് എത്തിയത്. ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താരത്തിന് പണ്ടേ താല്‍പര്യമുണ്ടായിരുന്നു. വഴക്ക് എന്ന 18 എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. ബാംഗ്ലൂരില്‍ മനീഷാ സുരേഷ് ഡിസൈംനിംഗ് സ്റ്റുഡിയോ എന്ന സ്ഥാപനമാണ് താരം നടത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ പല താരങ്ങളും ഇവിടെ നിന്നാണ് വസ്ത്രങ്ങള്‍ എടുക്കുന്നത്. ഇതറിഞ്ഞ് ബോളിവുഡില്‍ നിന്ന് വരെ താരങ്ങള്‍ എത്തുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ബിസിനസ് വേറെ ആളെ വച്ച് ചെയ്യാം പക്ഷെ, അഭിനയം അങ്ങനെ പറ്റില്ലല്ലോ. എന്തായാലും നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. കഴിവും ആതമവിശ്വാസവും പ്രതീക്ഷകള്‍ സഫലമാക്കുമെന്നും താരം പറഞ്ഞു. പലയിടത്തും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ട്. അത് വലിയ അനുഗ്രഹമാണെന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























