നടന്‍ ബോബി സിംഹ വിവാഹിതനായി

നേരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ തമിഴ് നടന്‍ ബോബി സിംഹ വിവാഹിതനായി. നടി രശ്മി മേനോനെയാണ് സിംഹ താലി ചാര്‍ത്തി ജീവിത സഖിയാക്കിയത്. തിരുപ്പതി ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വീട്ടുകാരുടെ അറിവോടെ നടന്ന പ്രണയവാവിഹമായിരുന്നു ഇരുവരുടേതും.
വിവാഹചടങ്ങുകളില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്ന് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ഇരുവരുടേയും നിശ്ചയം. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ബോബി നായകനായ ഉറുമീനിലെ നായികയായിരുന്നു മലയാളിയായ രശ്മി മേനോന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
ജിഗര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് ബോബി. അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന ചിത്രത്തിലെ വട്ടിരാജ എന്ന കഥാപാത്രമാണ് ബോബിയെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തില്‍ എത്തി. കോ 2, പാമ്ബു സട്ടൈ, മെട്രോ, ഇരൈവി എന്നിവയാണ് ബോബിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























