പ്രഭാസും ആര്യയുമായി അനുഷ്‌ക പ്രണയത്തിലാണെന്ന്

ബാഹുബലി നായകന്‍ പ്രഭാസുമായി പ്രണയത്തിലാണെന്ന ചോദ്യം കേട്ടപ്പോള്‍ അനുഷ്‌കയുടെ മറുപടി ഇങ്ങിനെയായിരുന്നു, പ്രഭാസുമായി മാത്രമല്ല ആര്യയുമായും വേറെ ഏതൊക്കെയോ ബിസിനസുകാരുമായും പ്രണയത്തിലാണെന്നാണ് അറിഞ്ഞത്. ഒരു നടനോടൊപ്പം തുടര്‍ച്ചായി അഭിനയിക്കുമ്പോള്‍ ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാകും അത് സ്വാഭാവികമാണ്. അതൊന്നും താരം സീരിയസായി എടുക്കുന്നില്ല. ഗോസിപ്പുകളെ ഗോസിപ്പുകളായി കണ്ടാല്‍ മതി. അതാലോചിച്ച് തല പുണ്ണാക്കണ്ട. സ്‌മൈല്‍ ഓള്‍ വെയിസ് ലവ് ഓള്‍ വെയ്‌സ് എന്നതാണ് തന്റെ പോളിസിയെന്നും താരം പറഞ്ഞു.
ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ മാത്രമല്ല ചെറിയ ചിത്രങ്ങളിലും അഭിനയിക്കുമെന്നും താരം പറഞ്ഞു. അരുന്ധതിക്ക് ശേഷം ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് തന്നെ തേടിവരുന്നതെന്നും താരം പരഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട കഥയും കഥാപാത്രങ്ങളും മാത്രമേ തെരഞ്ഞെടുക്കുന്നുള്ളൂ. നല്ല തിരക്കഥ, നല്ല സംവിധായകന്‍ ഇതിലേതെങ്കിലും ഒന്ന് ശരിയായാല്‍ ആ സിനിമ കമ്മിറ്റ് ചെയ്യുമെന്നും താരം പറഞ്ഞു. സത്യത്തില്‍ വലിയ സിനിമകളില്‍ അഭിനയിക്കാന്‍ ഭയമാണ്. കാരണം നിര്‍മാതാവിന് ലാഭം കിട്ടണ്ടേ, പടം ഹിറ്റാവണേ എന്ന് പ്രാര്‍ത്ഥിക്കും.
സിങ്കം ത്രിയില്‍ നായികയാകുന്നതിന്റെ സന്തോഷത്തിലാണ് താരം. സിങ്കം ടുവിന് ശേഷം മോഡേണ്‍, കളര്‍ഫുള്‍ വേഷം ധരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വേറെ. സൂര്യ-അനുഷ്‌ക ഹിറ്റ് ജോഡികളാണെന്നാണല്ലോ മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും സിങ്കം ത്രി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. 2017ലേ ബാഹുബലി രണ്ടാം ഭാഗം ഉണ്ടാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























