മനസില്‍ അഞ്ജലി തന്നെ... അഞ്ജലി മേനോന്റെ ക്ലാസിക് ലുക്കിന് മുകളില്‍ ആരും വരില്ല

ഏറ്റവും ആകര്‍ഷമേറിയ സ്ത്രീയായി നിവിന്‍ പോളി കരുതുന്നത് പ്രശസ്ത സംവിധായിക അഞ്ജലി മേനോനാണ്. കൊച്ചി ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി തിരഞ്ഞെടുത്ത ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നിവിന്റെ ഈ പ്രതികരണം.
പ്രേമം എന്ന ചിത്രത്തിലെ വിവിധ ഗെറ്റപ്പുകളാണ് നിവിനെ ആകര്‍ഷണമുള്ള പുരുഷനായി തെരഞ്ഞെടുത്തത്.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള ആളായി അഭിനയരംഗത്ത് നിന്നുള്ള ആരും തന്നെ നിവിന്റെ മനസിലില്ല. വനിതകള്‍ അപൂര്‍വ്വമായി മാത്രം കടന്നുവരുന്ന മലയാള സിനിമാ സംവിധാന മേഖലയില്‍ വന്ന് വിജയം നേടിയ അഞ്ജലി മേനോനാണ് നിവിന്റെ കണ്ണില്‍ ഏറ്റവും ആകര്‍ഷണീയയായ വ്യക്തിത്വം.
അഞ്ജലി മേനോന്റെ ക്ലാസിക് ലുക്കിന് മുകളില്‍ ആരും വരുമെന്ന് തോന്നുന്നില്ല. തന്റേതായ സൗന്ദര്യവും ആകര്‍ഷണീയതയും അവര്‍ക്കുണ്ട്. എപ്പോഴും സന്തോഷം പ്രസരിപ്പിക്കുന്ന പോസിറ്റീവ് മനോഭാവമുള്ള ആളുമാണ് അവര്‍. ജോലിയിലും സമീപനത്തിലും തന്റേതായ ഒരു
നിലവാരം അവര്‍ കാത്തുസൂക്ഷിക്കാറുമുണ്ടെന്ന് നിവിന്‍ പറയുന്നു. താന്‍ സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ പറയുന്നു.
ആരാധികമാരെയോ പ്രശസ്തിയോ സമ്പാദിക്കാനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ചെയ്യുന്ന സമയത്ത്, ചിലര്‍ വലിയ താരങ്ങളായേക്കും ചിലര്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും വരാം എന്നിരുന്നാലും നല്ല സിനിമ സൃഷ്ടിക്കുകയാണ് നമ്മള്‍ ലക്ഷ്യമിടേണ്ടതെന്ന വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
നമ്മള്‍ ആത്മാര്‍ത്ഥമായും സത്യത്തിലും ജോലി ചെയ്താല്‍ എല്ലാം അതിന്റേതായ വഴിക്ക് വന്നുകൊള്ളും. അത് നമ്മെ ആള്‍ക്കാരുടെ ശ്രദ്ധയിലേക്കും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിലേക്കും പരിചയപ്പെടാന്‍ എത്തുന്നതിലേക്കും നയിക്കുമെന്നും നിവിന്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























