സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ ഉണ്ണി മുകുന്ദന്‍. ദേശീയ പുരസ്‌കാര ജേതാക്കളും നിര്‍മാതാക്കളുമായ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഉണ്ണി മുകുന്ദന്റെ 50ാമത് ചിത്രം കൂടിയാണിത്.
ഓംകാര, സ്‌പെഷ്യല്‍ 26, ഷൈത്താന്‍, ദൃശ്യം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. 50ലധികം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ദൃശ്യം: ദി കണ്‍ക്‌ളൂഷന്‍ ഒക്‌ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha


























