സൂര്യയും ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നടന് സൂര്യയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മ ശോഭാ ചന്ദ്രശേഖറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കീര്‍ത്തന സുന്ദര്‍ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങില്‍ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും. സൂര്യയുടെ ദീപാവലി റിലീസായ 'സീന്‍' തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുന്‍പാണ് ഈ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നവംബര്‍ ആറിന് രാവിലെ ആറ് മണി മുതല്‍ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ ആദ്യ പ്രദര്‍ശനം ആരംഭിക്കും.
സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നില്ക്കുന്ന ശോഭയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും സൂര്യയെ ശോഭ സ്വന്തം മകനെപ്പോലെ ചേര്‍ത്തുപിടിച്ചു നില്ക്കുന്നതായി കാണാം. വിജയ്യുടേയും സൂര്യയുടേയും സൗഹൃദം എത്രമാത്രമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നസ്രിയ നായികയായി എത്തുന്ന ചിത്രത്തില്‍
നസ്ലിന് വില്ലന്‍ വേഷത്തിലെത്തുന്നു.
https://www.facebook.com/Malayalivartha

























