പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്

സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ ചിത്രയ്ക്ക് അവാർഡ് സമർപ്പിക്കും. വൈകിട്ട് 5.30ന് തൃശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡിബിസിഎൽസി ഹാളിലാണ് പുരസ്കാര സമ്മേളനം നടക്കുന്നത്.
പുരസ്കാരദാന ചടങ്ങിന് പിന്നാലെ ജോൺസൺ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ ഓർമിക്കുന്ന സംഗീതസന്ധ്യയ്ക്കും തുടക്കമാകും. 'രാജഹംസമേ' ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനം കെ.എസ്. ചിത്ര നിർവഹിക്കും. മലയാള ചലച്ചിത്രസംഗീതത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാസ്റ്ററുടെ സംഗീത സംഭാവനകളെ ആദരിക്കുന്നതിനൊപ്പം, മലയാളത്തിന്റെ പ്രിയഗായികയ്ക്ക് നൽകുന്ന ഈ അംഗീകാരം സംഗീതലോകത്തിന് ഏറെ സന്തോഷം പകരുന്നതാണ്.
https://www.facebook.com/Malayalivartha

























