Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്ന് കമല്‍

05 NOVEMBER 2026 02:42 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയാണ് മമിത ബൈജു. ഇപ്പോള്‍ വളരെ തിരക്കേറിയ യുവനായികമാരില്‍ ഒരാള്‍ കൂടിയാണ് മമിത. എന്നാല്‍ താരത്തിന്റെ കരിയറിലെ നിര്‍ണായകമായൊരു അവസരം ഒരിക്കല്‍ നായകനും നിര്‍മാതാവും ചേര്‍ന്ന് വേണ്ടെന്നുവെച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മമിതയെ നായികയാക്കി സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പുതുമുഖ നായിക വേണ്ടെന്ന നിലപാടില്‍ ഇരുവരും ഉറച്ചുനിന്നതോടെ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. മമിതയുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടത് 'ഖോ ഖോ' എന്ന ചിത്രത്തിലൂടെയാണെന്ന് കമല്‍ പറയുന്നു.

ആ സിനിമ കണ്ടതോടെ തന്റെ പുതിയ ചിത്രത്തില്‍ മമിതയെ നായികയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് താരത്തിന് വലിയ നായികാപദവി ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ നായകനും നിര്‍മാതാവും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭാവിയില്‍ ഈ കുട്ടി വലിയ നായികയായി മാറുമെന്ന് താന്‍ അന്നുതന്നെ പറഞ്ഞിരുന്നുവെന്നും കമല്‍ വെളിപ്പെടുത്തി. പിന്നീട് 'സൂപ്പര്‍ ശരണ്യ' കണ്ടതോടെ മമിതയെ തന്നെ നായികയാക്കണമെന്ന തീരുമാനത്തില്‍ കമല്‍ ഉറച്ചുനിന്നു. നിര്‍മാതാവിന്റെ സമ്മതത്തോടെ മമിതയെയും അമ്മയെയും ബന്ധപ്പെട്ട് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നിട്ടും മമിതയ്ക്കും അമ്മയ്ക്കും അത് ഏറെ ഇഷ്ടമായി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ മമിത പ്രകടിപ്പിച്ച താല്‍പര്യവും പ്രതികരണവും ഇന്നും ഓര്‍മയിലുണ്ടെന്ന് കമല്‍ പറഞ്ഞു.

എന്നാല്‍ വീണ്ടും ചര്‍ച്ചകള്‍ നടന്നതോടെ വലിയ നായിക വേണമെന്ന നിലപാടില്‍ നായകനും നിര്‍മാതാവും ഉറച്ചുനില്‍ക്കുകയും മമിതയെ ഒഴിവാക്കുകയുമായിരുന്നു. ഈ സംഭവം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ 'പ്രേമലു' റിലീസ് ചെയ്ത് വന്‍വിജയം നേടിയതോടെ മമിതയുടെ താരമൂല്യം ഉയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (11 minutes ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (35 minutes ago)

ചേര്‍ത്തല താലൂക്ക് ഓഫീസ് സീലിങ് തകര്‍ന്നുവീണ് അപകടം  (44 minutes ago)

വിമർശനങ്ങൾക്കിടയിലും തന്റെ നിലപാടിൽ ഉറച്ച് നസ്രിയ  (47 minutes ago)

കട്ടപ്പനയില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍  (56 minutes ago)

ഇനി അറിഞ്ഞില്ലെന്ന് പറയരുത്... കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെപ്പറ്റിയുള്ള പ്രചരണം തെറ്റ്  (58 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്  (1 hour ago)

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി നൽകി സർവകലാശാല  (1 hour ago)

അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്ന് കമല്‍  (1 hour ago)

അഭിരാമിനെ കൊന്നത് ആര്? ആ കെണിയിൽ കുടുങ്ങിയത് അഭിരാം! കാമുകിമാരുടെ പങ്ക് അന്വേഷിച്ച് പൊലീസ്; കൊലപാതകത്തിൽ കൂടുതൽ പ്രതികളിലേക്ക്  (1 hour ago)

മുംബൈയില്‍ അധോലോക ഭീതി തിരിച്ചെത്തിയിരിക്കുകയാണെന്ന് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കത്ത്  (1 hour ago)

സൂര്യയും ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍  (1 hour ago)

സൈക്കോ ത്രില്ലര്‍ ചിത്രം; 'രാക്ഷസവേട്ട' ഷൂട്ടിങ് പൂര്‍ത്തിയായി  (1 hour ago)

Malayali Vartha Recommends