മോനെ നോക്കണം, റേഡിയോ ഷോയ്ക്ക് പോണം, പിന്നെ ടി.വി ഷോയ്ക്കും നൈലാഉഷ സിനിമയില്‍ ഗ്യാപ്പിടുന്നു

സിനിമകളില്‍ ഓടിനടന്ന് അഭിനയിക്കാന്‍ നൈലാ ഉഷയ്ക്ക് ആകുന്നില്ല. ദുബയില്‍ ഭര്‍ത്താവിനും മകന്‍ ആര്‍ണവിനും ഒപ്പമാണ് നൈല. മകനെ നോക്കണം, പിന്നെ റേഡിയോ ഷോ അവതരിപ്പിക്കുന്നുണ്ട്. അതിന് പുറമേ ചാനലിലെ റിയാലിറ്റി ഷോയും എല്ലാ കൂടെ തെരക്കാണ്. അതിന്റെ കൂടെ സിനിമകളില്‍ ഓടിനടന്ന് അഭിനയിക്കാന്‍ വയ്യ. അതുകൊണ്ടാണ് ഓരോ സിനിമ കഴിയുമ്പോഴും ഇടവേളകള്‍ വരുന്നത്. അടുത്തതായി റോഷന്‍ ആന്‍ഡ്രൂസിന്റെ പടത്തില്‍ നായികയായി അഭിനയിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് നായകന്‍. നാളെ രാവിലെ എന്നാണ് പേര്.
ഒരു നടിയാണെന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. നടി എന്ന് പറയുമ്പോള്‍ സിനിമയില്‍ സജീവമായി നില്‍ക്കണം. പക്ഷെ, തനിക്കത് പറ്റില്ല. താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. അതുകൊണ്ട് തന്നെ ഒരു നടിയായല്ല, സാധരണക്കാരിയായി കണ്ടാമതിയെന്നും താരം പറഞ്ഞു. ഇപ്പോള്‍ ദുബയിലെ റേഡിയോ ഷോയിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിച്ചത് റേഡിയോയിലെ ജോലിയാണെന്നും താരം പറഞ്ഞു. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട തിരക്കഥകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സിനിമയില്‍ അഭിനയിക്കുമെന്നും നൈല പറഞ്ഞു.
തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ പഠിച്ചിരുന്ന കാലത്ത് ചില ടി.വി ഷോകള്‍ നൈല അവതരിപ്പിച്ചിരുന്നു. അതൊക്കെ പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു. ആളുകളുമായി ഇന്ററാക്ട് ചെയ്യുന്ന പരിപാടികള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞു. പ്രമുഖമായ അമേരിക്കല്‍ ചാനല്‍ഷോയുടെ മലയാളം പതിപ്പ് അവതരിപ്പിക്കാനാണ് ആദ്യമായി ഒരു ചാനല്‍ നൈലയെ വിളിക്കുന്നത്. മറ്റൊന്നും ചിന്തിക്കാതെ അതില്‍ കരാറൊപ്പിട്ടു. അവിടെയാണ് ജീവിതത്തിന്റെ ഗതി മാറുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























