പുതിയ ചിത്രത്തിന്റെ വിശേഷവുമായി ഭാവനയുടെ സെല്‍ഫി

തന്റെ പുതിയ ചിത്രം വിളക്കുമരത്തിന്റെ വിശേഷങ്ങളുമായി നടി ഭാവനയുടെ സെല്‍ഫി വീഡിയോ. സ്മാര്‍ട്ട് പിക്‌സ് മീഡിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഭാവനയുടെ സെല്‍ഫി വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഭാവന ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ഒരു സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് ഭാവന ചിത്രത്തിലെത്തുന്നത്. നടന്‍ വിജയ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് മേനോന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് വിളക്കുമരം. മനോജ്.കെ.ജയന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മെയ് രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു.
വിജയ് മേനോന്റെ മകന്‍ നിഖില്‍ മേനോന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് വിജയ് മേനോന്‍ തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























