കോളടിച്ചല്ലോ.... സജു നവോദയയെ പ്രശംസിച്ച് മമ്മൂട്ടിയുമെത്തി

ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയത് മുതല്‍ മിമിക്രി താരം സജു നവോദയയ്ക്കും ഭാഗ്യം വന്നു. ഒടുവില്‍ സൂപ്പര്‍ താരം മമ്മൂക്കയും സജുവിന്റെയും ലോക്‌നാഥ് ബെഹ്‌റയുടെയും രൂപസാദൃശ്യത്തെ പ്രശംസിച്ച് രംഗത്ത് വന്നു. മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് സജു ഇപ്പോള്‍ അഭിനയിക്കുന്നത്.
സെറ്റില്‍ എത്തിയ ഉടന്‍ മമ്മൂക്ക രൂപസാദൃശ്യം ചൂണ്ടിക്കാട്ടി ഡി.ജി.പി ആയല്ലോ ഇനിയെന്ത് വേണം എന്ന് ചോദിച്ചതായി സജു നവോദയ പറഞ്ഞു. തോപ്പില്‍ ജോപ്പനില്‍ പോലീസ് വേഷത്തിലാണ് സജു അഭിനയിക്കുന്നത്. ചിത്രത്തില്‍ പോലീസ് യുണിഫോം കൂടി ഇട്ടതോടെ തനി ഡി.ജി.പി ലുക്ക് ആയെന്ന് സെറ്റിലുള്ളവര്‍ പ്രശംസിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സംസാര രീതിയും മാനറിസങ്ങളും പഠിച്ച് അഞ്ച് വര്‍ഷത്തേക്ക് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സജു നവോദയ. ഡി.ജി.പിയെ നേരില്‍ കാണണമെന്നും സജുവിന് ആഗ്രഹമുണ്ട്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പുതിയ ഡി.ജി.പി വേഗം തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സജു കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























