ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാക്കിയത്, പിന്നെ എങ്ങനെ അശുദ്ധയാകും? കരീന

ആര്‍ത്തവത്തെ അശ്ലീലമായി കാണുകയും പരസ്യമായി ആര്‍ത്തവം എന്ന വാക്കുപയോഗിക്കാന്‍ സ്ത്രീകള്‍ പോലും മടിക്കുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. സത്യത്തില്‍ ഒളിച്ചും മറച്ചും പറയേണ്ടുന്ന ഒന്നാണോ ആര്‍ത്തവം, അല്ലേയല്ല. ആര്‍ത്തവത്തെക്കുറിച്ചു വാതിലുകള്‍ക്കപ്പുറത്തു നിന്നു പറയുന്നത് അവസാനിപ്പിക്കണമെന്നു പറയുന്നത് ബോളിവുഡ് ബ്യൂട്ടി കരീന കപൂര്‍ ആണ്. ലക്‌നൗവില്‍ വച്ചു നടന്ന എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ ശുചിത്വം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് കരീന ഇക്കാര്യം പറഞ്ഞത്.
നമ്മുടെ രാജ്യത്ത് ഇന്നും ആര്‍ത്തവത്തെക്കുറച്ച് പരസ്യമായി സംസാരിക്കുന്നതു തെറ്റായാണ്. എന്നാല്‍ എല്ലാവരും ആര്‍ത്തവത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ തയ്യാറാവണമെന്നും കരീന പറയുന്നു. മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും എല്ലാം ആര്‍ത്തവത്തെക്കുറിച്ചു സംസാരിക്കുന്ന കാലം വരണം, ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാക്കിയത്, ഇതു തീര്‍ത്തും സാധാരണമായ കാര്യമാണ്. ആര്‍ത്തവകാലങ്ങളില്‍ സ്ത്രീകള്‍ എങ്ങനെ അശുദ്ധയാകും?
മാസത്തില്‍ മുപ്പതു ദിവസവും ജോലി ചെയ്യുന്നയാളാണു താന്‍. ആര്‍ത്തവമാണെന്നു കരുതി ഒരിക്കലും ജോലി നിര്‍ത്താറില്ല, പകരം വ്യക്തി ശുചിത്വം സൂക്ഷിക്കാറാണു പതിവ്.ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ സന്തുഷ്ടയായി യാതൊരു അതിരുകളുമില്ലാതെ അവനവന്റെ ജോലി നിര്‍വഹിക്കുകയാണു ചെയ്യേണ്ടതെന്നും കരീന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























