വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ എനിക്കറിയപ്പെടണ്ട: അര്‍ത്ഥന

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഒരു താരപുത്രനും ഒരു താരപുത്രിയും മലയാള സിനിമയിലേക്ക് അരങ്ങേറി. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയും. എന്നാല്‍ ആ താരവിശേഷണം തനിയ്ക്ക് വേണ്ട എന്നാണ് അര്‍ത്ഥന പറയുന്നത്.
ഞാന്‍ അര്‍ത്ഥന വിജയകുമാര്‍ അല്ല എന്നും അര്‍ത്ഥ ബിനു ആണെന്നും നടി പറയുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് അര്‍ത്ഥനയുടെ സിനിമാ പ്രവേശനം. വിജയകുമാറിന്റെ മകള്‍ എന്ന ലേബലോടെയാണ് അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയത്. എന്നാല്‍ താന്‍ വിജയകുമാറിന്റെ മകള്‍ അല്ല ബിനുവിന്റെ മകളാണെന്ന് അര്‍ത്ഥന പറയുന്നു.
എന്റെ പേര് അര്‍ത്ഥന വിജയകുമാര്‍ എന്നല്ല, അര്‍ത്ഥന ബിനു എന്നാണ്. അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല അര്‍ത്ഥന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























