നയന്‍താരയും മീനയും ക്യാമറയ്ക്ക് പിന്നില്‍

നയന്‍താരയും മീനയും നിര്‍മാതാക്കളാകുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയനാണ് നായകന്‍. കൈ നിറയെ ചിത്രങ്ങളുള്ളപ്പോഴാണ് താരം നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. ഇരുമുഖന്‍, കാശ്‌മോറ, ബാബുബംഗാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ് താരം. ഇത് നമ്മ ആണ് ഹിറ്റായി ഓടുന്നു. തിരുനാനാള്‍ താമസിക്കാതെ റിലീസാകും. ഇത് കൂടാതെയാണ് മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശികകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്നത്.
അതേസമയം മീന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. സൂപ്പര്‍താരങ്ങളെ വച്ചാണ് ചിത്രം എടുക്കുന്നത്. തമിഴിലും തെലുങ്കിലുമുള്ള ദ്വിഭാഷാ ചിത്രങ്ങളാണ് മീനയ്ക്ക് താല്‍പര്യം. മഹേഷ് ബാബു, കമലാഹാസന്‍, ധനുഷ്, എന്നിവരാണ് ആദ്യകാല ചിത്രങ്ങളിലെ നായകന്‍മാര്‍. ഇവര്‍ക്കെല്ലാം തെന്നിന്ത്യയിലും വിദേശത്തും നല്ല മാര്‍ക്കറ്റാണ്. തമിഴ് നായികമാര്‍ നിര്‍മാതാക്കളാകുന്ന രീതി വര്‍ദ്ധിച്ചുവരുകയാണ്. അടുത്തിടെ തൃഷയും ഹന്‍സികയും ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിത്തത്തില്‍ സഹായിച്ചിരുന്നു.
നായികമാര്‍ നിര്‍മാതാക്കളാകുന്നത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്. പ്രമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തില്‍ നടത്താന്‍ കഴിയും. മാത്രമല്ല താരങ്ങളുടെ ഡേറ്റും മറ്റ് കാര്യങ്ങളും എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും. നയന്‍സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെല്ലാം റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളുണ്ട്. അതിന് പുറമേയാണ് നിര്‍മാണ രംഗത്തേക്ക് വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























