ജ്യുവലിനോട് പ്രതികാരം ചെയ്ത് നിര്‍മ്മാതാക്കള്‍

ചിത്രത്തില്‍ നിന്ന് പിന്‍മാറിയ നടി ജ്യുവല്‍ മേരിയോട് ആടുപുലിയാട്ടം ടീമിന്റെ മധുരപ്രതികാരം. ജയറാം നായകനായ ആടുപുലിയാട്ടം ചിത്രത്തില്‍ നിന്നും യുവനായകനല്ലെന്നും കഥ മോശമെന്നും പറഞ്ഞ് ജ്യുവല്‍ പിന്മാറിയിരുന്നു.
എന്നാല്‍ ജ്യുവലിനെ ചിത്രത്തിന്റെ അന്‍പതാം ദിനാഘോഷത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചാണ് നിര്‍മ്മാതാക്കള്‍ പ്രതികാരം തീര്‍ത്തത്. നിര്‍മ്മാതാക്കളായ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് ഈ മധുരപ്രതികാരത്തിന്റെ കാര്യം അറിയിച്ചത്. ആടുപുലിയാട്ടത്തിന്റെ അന്‍പതാം ദിന വിജയാഘോഷത്തിലേക്ക് ജ്യുവലിനെ ക്ഷണിക്കുന്നതായി നിര്‍മ്മാതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.
ചിത്രത്തില്‍ നിന്ന് ജ്യുവല്‍ മേരി പിന്‍മാറിയതിനെ തുടര്‍ന്ന് ഷീലു ഏബ്രഹാമാണ് ആ വേഷം ചെയ്തത്.തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍, ബോളിവുഡ് താരം ഓംപുരി, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























