സിദ്ധിഖിനെ രണ്ടാമത് വിവാഹം കഴിപ്പിച്ചത് മോഹന്‍ലാല്‍

നടന്‍ സിദ്ധിഖിനെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത് മോഹന്‍ലാല്‍. സിദ്ധിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുടെ മരണത്തോടുകൂടി സിദ്ധിഖ് സിനിമയില്‍നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം. അതിന്റെ ആവശ്യമുണ്ടോ എന്ന് സിദ്ധിഖ് അന്വേഷിച്ചു. നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും ലോഹി ഉപദേശിച്ചു. ലോഹിതദാസിന്റെ ക്ഷണം നിരസിച്ചില്ലെങ്കിലും വലിയ ആത്മവിശ്വാസമില്ലാതെയാണ് സിദ്ധിഖ് മുംബയ്ക്ക് വണ്ടികയറിയത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താന്‍. മോഹന്‍ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ലൊക്കേഷനിലേക്ക് പോയത്. വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. 'ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?' 'ഇനിയോ?' എന്നായി സിദ്ധിഖ്. 'ഇനി എന്താ കുഴപ്പം.' 'ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല.' സിദ്ധിഖ് പറഞ്ഞു. 'ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍. ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.' ലാല്‍ തുടര്‍ന്നു.
'ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.' ലാലിന്റെ വാക്കുകള്‍ തന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. അതുവരെ താന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. തനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ പലരും കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഭയന്നു. പക്ഷേ ഈ മനുഷ്യന്‍ തന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ പിന്നീടുള്ള ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് ലാലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























