ദുല്‍ഖറിനെ സന്തോഷിപ്പിക്കുന്നത്

യുവതാരം ദുല്‍ഖറും എല്ലാവരെയും പോലെ പലപ്പോഴും മൂഡ് ഔട്ട് ആകാറുണ്ട്. എന്നാല്‍ പാട്ട് കേട്ടാലോ, അല്ലെങ്കില്‍ നല്ല തമാശ കേട്ടാലോ, പുസ്തകം വായിച്ചാലോ, സിനിമ കണ്ടാലോ താരത്തിന്റെ മൂഡ് മാറില്ല. എന്നാല്‍ തന്നെ കാണുമ്പോള്‍ മറ്റൊരാളുടെ മുഖത്ത് സന്തോഷം വിടര്‍ന്നാല്‍ അതായിരിക്കും ഏറ്റവും വലിയ സന്തോഷമെന്ന് ദുല്‍ഖര്‍. വാപ്പച്ചി പെട്ടെന്ന് ദേഷ്യപ്പെടുകയും അത് അതിനേക്കാള്‍ വേഗത്തില്‍ മാറ്റുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ട് ചെറുപ്പത്തില്‍ പലപ്പോഴും പേടി തോന്നിയിട്ടുണ്ട്.
യാത്രകളാണ് മറ്റൊരുതരത്തില്‍ താരത്തെ സന്തോഷിപ്പിക്കുന്നത്. ഷൂട്ടിംഗിനായാലും വ്യക്തിപരമായ യാത്രകളായാലും ശരിക്കും താന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞു. പ്രത്യേകിച്ച് ഇന്ന സ്ഥലം കാണണം എന്നൊന്നും ദുല്‍ഖറിന് ആഗ്രഹമില്ല. കാണാന്‍ ഭംഗിയുള്ള എല്ലാ സ്ഥലങ്ങളും ആസ്വദിക്കാറുണ്ട്. കമ്മട്ടിപ്പാടത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇതുവരെ കാണാത്ത സ്ഥലങ്ങളാലായിരുന്നെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചേരി പ്രദേശം പോലുള്ള വീടുകള്‍, ഇടവഴികള്‍, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ എല്ലാം ആസ്വദിച്ചു.
ചെന്നൈയാണ് ദുല്‍ഖറിന്റെ പ്രിയപ്പെട്ട നഗരം. പക്ഷെ, വാപ്പച്ചിക്ക് ഇഷ്ടം കൊച്ചിയാണ്. അതുകൊണ്ട് കേരളത്തിലേക്ക് വന്നു. ദുല്‍ഖറിന് 4 വയസ് ഉള്ളപ്പോഴാണ് ചെന്നൈയിലേക്ക് കുടുംബം താമസം മാറ്റുന്നത്. അങ്ങനെയാണ് ചെന്നൈ തനിക്ക് പ്രിയപ്പെട്ടതായെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചെന്നൈയിലെ പഠന ശേഷം അമേരിക്കയിലേക്കാണ് പോയത്. അതിന് ശേഷം ദുബയില്‍ കുറേ നാള്‍ ബിസിനസ് ചെയ്തു. ദുബായിയും ദുല്‍ഖറിന്റെ പ്രിയപ്പെട്ട നഗരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























