വിജയ് യേശുദാസും ഭാര്യയും വിവാഹ മോചനത്തിനോ? എന്താണ് ഭാര്യ ദര്‍ശനയ്ക്ക് പറയാനുള്ളത്

മലയാള സിനിമാലോകത്ത് ഇത് വിവാഹമോചനത്തിന്റെ സീസണ്‍ ആണെന്നാണ് തോന്നുന്നത്. അടുത്തിടെ നടന്ന വിവാഹമോചന വാര്‍ത്തകള്‍ അത്തരമൊരു വാസ്തവത്തിലേയാക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജവുമായിരിക്കും.
ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വിവാഹ മോചിതരാകുന്നു എന്നതാണ്. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഉടന്‍ തന്നെ രണ്ട് പേരും വേര്‍ പിരിയും എന്ന രീതിയിലാണ് വാര്‍ത്ത പരക്കുന്നത്.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് വിജയ് യുടെ ഭാര്യ ദര്‍ശന രംഗത്തെത്തി. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും എല്ലാം നല്ല രീതിയിലാണ് പോകുന്നതെന്നും ദര്‍ശന പറഞ്ഞു.
2007 ലാണ് ഇരുവരും വിവാഹിതരായത്. 9 വര്‍ഷത്തെ ദാമ്പത്യത്തില്‍ അമേയ, അവ്യന്‍ എന്നീ രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha


























