നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ അച്ഛന്റെ മകളായി തന്നെ നക്ഷത്ര വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

താര കുടുംബത്തില്‍ നിന്നും ഒരു കുഞ്ഞ് താരം കൂടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നു. നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ നക്ഷത്രയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം.
മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളായിട്ട് തന്നെയാണ് നക്ഷത്ര അഭിനയിക്കുന്നത്. ടിയാനില്‍ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അച്ഛനും ചെറിയച്ചനുമൊപ്പമുള്ള തുടക്കം നക്ഷത്രയെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.
https://www.facebook.com/Malayalivartha


























