ജ്യോതിക ബൈക്ക് പഠിത്തത്തിന്റെ തിരക്കില്‍

കോളിവുഡിലെ താരദമ്പതികളായ സൂര്യയും ജ്യോതികയും ഇപ്പോള്‍ ബൈക്ക് പഠിത്തത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ ദിവസം ചെന്നൈ റോഡിലാണ് സൂര്യ ജ്യോതികയെ ബൈക്ക് പഠിപ്പിച്ചത്. അതും ബുള്ളറ്റാണ് പഠിപ്പിച്ചത്. സൂര്യയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ജ്യോതിക കാര്യങ്ങള്‍ പെട്ടന്നുതന്നെ പഠിച്ചെടുക്കുകയുണ്ടായി.
സിനിമാചിത്രീകരണത്തിന്റെ തിരക്കിനിടയിലും ജ്യോതികയ്ക്കായി സമയം മാറ്റിവച്ചാണ് സൂര്യ എത്തിയത്. ജ്യോതിക പ്രധാനവേഷത്തിലെത്തുന്ന പുതിയ സിനിമയില്‍ നടി ബൈക്ക് ഓടിച്ച് വരുന്ന രംഗമുണ്ട്. ഇതിന് വേണ്ടിയായിരുന്നു സൂര്യയുടെ നേതൃത്വത്തിലുള്ള ഈ പരിശീലനം.
https://www.facebook.com/Malayalivartha


























