സുകുമാരിയമ്മയുടെ ഉപദേശം നിരസിച്ചതിന് വലിയ വില നല്‌കേണ്ടിവന്നുയെന്ന് ലിസി

വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചതോടെ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് ലിസി. അന്ന് സുകുമാരിയമ്മയുടെ വാക്കുകള്‍ ചെവികൊണ്ടിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല. ആ അമ്മയുടെ ഉപദേശം നിരസിച്ചതിന് ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിസിയുടെ ഏറ്റുപറച്ചില്‍.
ലിസിയുടെ വാക്കുകള്‍ ഇങ്ങനെ: പ്രിയനുമായുള്ള പ്രണയം തലയ്ക്കു പിടിച്ച സമയം. എന്റെ ഇരുപതാംവയസില്‍, ചതിക്കപ്പെട്ടതിന്റെ നോവില്‍ മനംനൊന്ത് ജീവിതം തീര്‍ന്നുവെന്ന് കരുതിയ നാളുകളിലാണ് കുക്കുമ്മ (സുകുമാരിയെ ലിസി വിളിച്ചിരുന്നത്) എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് ഞാന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയം. അന്ന് വിവാഹക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ കുക്കുമ്മാ എന്നോടു പറഞ്ഞു, നിനക്ക് വെറും 22 വയസല്ലേയുള്ളു.
ആദ്യം നിന്റെ കരിയര്‍ നന്നായി ഒരു നിലയിലാകട്ടെ. എന്നിട്ട് മതി വിവാഹം. എന്നിട്ടും എന്റെ മനസ് മാറിയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, മോളെ ഒപ്പം താമസിച്ചുതുടങ്ങിയാലേ ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാകൂ. കുക്കുമ്മയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ആന്ന് ആ വാക്കുകള്‍ സ്വീകരിക്കാത്തതിന്റെ വില ജീവിതം മുഴുവനും എനിക്ക് കൊടുക്കേണ്ടിവന്നു ലിസി പറയുന്നു.
https://www.facebook.com/Malayalivartha


























