ലോക സിനിമാ ചരിത്ത്രതില്‍ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന തന്നോട് അജു എന്തിന് ഇങ്ങനെ പറഞ്ഞു : അല്‍ഫോണ്‍സ് പുത്രന്‍

നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക പിന്തുണ വളരെയധികം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ആരാധകരോട് തിരിച്ചും വലിയ സ്‌നേഹവും ബഹുമാനവുമാണ് അല്‍ഫോണ്‍സിന്. അതുക്കൊണ്ടാവണം താന്‍ ബോളിവുഡിലേക്ക് ആദ്യമായി രംഗപ്രവേശനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ എത്തരത്തിലുള്ള സിനിമയാവണം ചെയ്യേണ്ടതെന്ന് ആരാധകരോട് നേരിട്ട് ചോദിച്ചത്. അല്‍ഫോണ്‍സ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം ചോദിച്ചിരിക്കുന്നത്.
പ്രേമം, നേരം എന്നീ രണ്ട് ചിത്രങ്ങള്‍ മൊഴി മാറ്റണോ അതോ പുതിയൊരു ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യണോ എന്നാണ് ആരാധകരോട് അല്‍ഫോണ്‍സിന്റെ ചോദ്യം. അതേപടി റിമേക്ക് ചെയ്യില്ലെന്നും പുതുമയോടെ മാത്രമാണ് റിമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും അല്‍ഫോണ്‍സ് കുറിച്ചു. എന്നാല്‍ തനിക്ക് പ്രേക്ഷകരുടെ അഭിപ്രായം അറിയണമെന്നും അത് അനുസരിച്ച് താന്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അല്‍ഫോണ്‍സിന്റെ ഈ പോസ്റ്റിന് ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ കിട്ടിയത് സുഹൃത്തും നടനും കൂടിയായ അജു വര്‍ഗീസിന്റെ മറുപടി ആയിരുന്നു. പുതിയൊരു ചിത്രം അല്‍ഫോണ്‍സ് സംവിധാനം ചെയ്യണമെന്നാണ് അജുവിന്റെ അഭിപ്രായം. എന്നാല്‍ അല്‍ഫോണ്‍സ് അജുവിന് കൊടുത്ത മറുപടി രസകരമായിരുന്നു.
അല്‍ഫോണ്‍സിന് അജു നല്കിയ മറുപടി ഇങ്ങനെ
' എടാ ലോക സിനിമാ ചരിത്ത്രതില്‍ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന ആളാണ് ഞാന്‍..ആ എന്നോട് നീ ആ വാക്ക് എങ്ങനെ പറഞ്ഞു കശ്മലാ.. സംതിങ് ന്യൂവോ സംതിങ് ഓള്‍ഡ് അല്ലെ ഉദ്ദേശിച്ചേ?'
അല്‍ഫോണ്‍സിന്റെ ഭൂരിഭാഗം ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സും അദ്ദേഹം പുതിയ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എന്തായാലും അല്‍ഫോണ്‍സിന്റെ ബോളിവുഡ് പ്രവേശനം പ്രേമം മലയാളക്കരയിലുണ്ടാക്കിയതിനേക്കാളും വലിയ ചലനം ഉണ്ടാക്കട്ടേയെന്നാണ് ഫെയ്‌സ്ബുക്കില്‍ നിറയുന്ന ആശംസ.
https://www.facebook.com/Malayalivartha
























