സണ്ണി ലിയോണ്‍ തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസില്‍ നായികയാവുന്നു

മസാല വേഷങ്ങളിലൂടെ യുവത്വത്തിന്റെ മനം കവര്‍ന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസില്‍ വേഷമിടുന്നു. അതും നായികയായി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നടി അഭിനയിക്കാനെത്തുന്നത്.
സണ്ണി അഭിനയിച്ച മറ്റു മസാല ചിത്രങ്ങളെപ്പോലല്ല ഈ ചിത്രം, മാത്രമല്ല വെറുമൊരു ആകര്‍ഷണമായിട്ടല്ല സണ്ണി ലിയോണിനെ ചിത്രത്തിന്റെ നായികയാക്കിയതെന്നും ഗുണ്ടൂര്‍ ടാക്കീസിന്റെ സംവിധായകന്‍ രാജ് കുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ ഹണ്ടര്‍ റാണിയെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സണ്ണി ലിയോണിന്റെ സിനിമാജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരിക്കുമിതെന്നും സംവിധായകന്‍ വ്യക്തമാക്കി. നരേഷ്, അതിഥി സിങ്, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്രായപൂര്‍ത്തിയായ പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം. കുടുംബപ്രേക്ഷകരെ ലക്ഷിമാക്കിയാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രീകരിക്കുന്നുണ്ട്. പുരി ജഗന്നാഥിന്റെ സംവിധാന സഹായി ആയിരുന്ന കിരണാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
https://www.facebook.com/Malayalivartha
























