ബസില്‍ വെച്ച് തോണ്ടിയവനെ അപര്‍ണ തല്ലി

28 വര്‍ഷത്തെ ജീവിതത്തിനിടെ ഒരാളെ മാത്രമേ താന്‍ തല്ലിയിട്ടുള്ളെന്ന് നടി അപര്‍ണ ഗോപിനാഥ്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. ബസിലാണ് അന്ന് പോയിരുന്നത്. ആയിടക്ക് ഒരുത്തന്‍ സ്ഥിരമായി തോണ്ടാനും ശല്യം ചെയ്യാനും തുടങ്ങി. സഹിക്കാതെ തിരിഞ്ഞ് നിന്ന് ഒരടി കൊടുത്തു. എന്നാല്‍ അടുത്ത ദിവസം അയാള്‍ തിരിച്ച് തല്ലുമോ എന്ന് ഭയമുണ്ടായിരുന്നു. പക്ഷെ, കുറ്റബോധം തോന്നിയിരുന്നില്ല. ബസിലെ ഇത്തരം പെരുമാറ്റങ്ങള്‍ നേരിടാന്‍ ഇതേ വഴിയുള്ളൂ.
പണ്ട് മുതലേ താരം ഒറ്റക്കാണ് യാത്ര ചെയ്യുന്നത്. ഇഷ്ടമില്ലാത്ത ഇടങ്ങളിലും പരിപാടികളിലും പങ്കെടുക്കാറില്ല. പ്രത്യേക ഇഷ്ടങ്ങളും താല്‍പര്യങ്ങളും താരത്തിനുണ്ട്. കാത് നിറയെ കമ്മലിടുക, സ്വയം ഡാന്‍സ് പഠിക്കുക, മൊട്ടയടിക്കുക തുടങ്ങിയവ. പന്ത്രണ്ടാം വയസില്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത് അമ്മയാണ്. താരത്തിന്റെ ധൈര്യം, ആത്മവിശ്വാസം, സന്തോഷം എല്ലാത്തിനും കാരണം അമ്മയാണ്. അമ്മയാണ് എക്‌സ്ട്രാ എനര്‍ജി പകര്‍ന്ന് നല്‍കിയത്. അതില്‍ അഭിമാനമുണ്ട്.
താരം വലിയൊരു ഭക്തയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഭക്തിയെന്ന് പറഞ്ഞാല്‍ ഭയങ്കര ഭക്തി. പിന്നെ പെണ്‍സുഹൃത്തുക്കളില്ല. നാല് ബെസ്റ്റ് ഫ്രണ്ട്‌സും ബോയ്‌സാണ്. കൂട്ടത്തില്‍ സിനിമാക്കാരില്ല. ഫ്രണ്ട്‌സ് തന്നേക്കാള്‍ ക്രാക്കാണെന്നാണ് താരം പറയുന്നത്. എന്നാല്‍ അവന്‍മാര്‍ സമ്മതിച്ച് തരില്ലെന്നും താരം പറഞ്ഞു. ബൈക്കിലൊക്കെ അവരുമൊത്ത് യാത്ര നടത്താറുണ്ട്. മഴയത്തുള്ള യാത്രകളാണ് ഏറെ ഇഷ്ടം. ഒറ്റയ്ക്കും യാത്രകള്‍ നടത്താറുണ്ട്.
https://www.facebook.com/Malayalivartha
























