എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്ന് നവ്യ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപിനെ ഒരിക്കലും മറക്കാനാവില്ലെന്ന് നവ്യ നായര്‍. ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടനാണെന്നും നവ്യ തുറന്ന് പറയുന്നു.
2001 പുറത്തുവന്ന ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യാ നായര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് കഴിഞ്ഞു. നന്ദനം എന്ന ചിത്രത്തിലൂടെ 2002 ല്‍ മികച്ച നടിക്കുള്ള സംസ്ഥന അവര്‍ഡും നവ്യയ്ക്കു ലഭിച്ചു.
എന്നാല്‍ താന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടന്‍ ആണെന്നു നവ്യാ പറഞ്ഞു. കാരണം ഇഷ്ടം എന്ന സിനിമയിലേയ്ക്ക് തന്നെ കാസ്റ്റ് ചെയ്തത് താന്‍ അഭിനയിച്ച സി ഡി കണ്ട് ദിലിപേട്ടന്‍ ഓക്കെ പറഞ്ഞിട്ടായിരുന്നു. അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ കരിയിറില്‍ ഇത്ര നല്ല തുടക്കം ലഭിക്കില്ലായിരുന്നു. നവ്യാ ഒരു മാധ്യമത്തോട് പറഞ്ഞതാണ് ഇക്കാര്യം
https://www.facebook.com/Malayalivartha
























