പാകിസ്ഥാനി അഭിനേതാക്കളെ വിലക്കേണ്ടതില്ലെന്ന് രാധികാ ആപ്‌തേ

അതിര്‍ത്തി പ്രശ്‌നങ്ങള്‍ കലാകാരന്‍മാരുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവുമായി നടി രാധികാ ആപ്‌തേ രംഗത്ത്. ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് പാക് നടന്‍മാരെ ഇന്ത്യയില്‍ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു നടി. രാജ്യാന്തര വിഷയങ്ങള്‍ കലയെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്നാണ് തന്റെ വിശ്വാസം.
സമീപകാലത്ത് നടക്കുന്ന എല്ലാ അക്രമവാര്‍ത്തകളും ഏറെ സങ്കടകരമാണ്. ഇതൊന്നും നമ്മുടെ പരിധിക്കുള്ളില്‍ നടക്കുന്നതല്ല. ഇത്തരം സംഭവങ്ങള്‍ നടക്കുമ്‌ബോള്‍ നമുക്കെല്ലാം പരിതപിക്കാനേ സാധിക്കൂവെന്നും രാധിക പറഞ്ഞു. തീവ്രവാദത്തെ ശക്തമായി എതിര്‍ത്ത രാധിക ഇന്ത്യന്‍ ആര്‍മിക്ക് തന്റെ ശക്തമായ പിന്തുണയുണ്ടെന്ന് അറിയിക്കാന്‍ മറന്നില്ല.
https://www.facebook.com/Malayalivartha
























